നെല്ലിക്കുഴി : തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ച് പദ്ധതിയെ തകർക്കാൻ ഉള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്‌റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി. നൂറു കണക്കിന് തൊഴിലാളികൾ പങ്കെടുത്തു.
20 പ്രവൃത്തികൾ മാത്രമേ ഏറ്റെടുക്കാവു എന്ന കേന്ദ്ര ഗവൺമെന്റ് തീരുമാനം പിൻവലിക്കുക. കൂലി 600 രൂപയായി വർധിപ്പിക്കുക, തൊഴിൽ ദിനങ്ങൾ 200 ആയിഉയർത്തുക, സമയം 9 മുതൽ 4 വരെയാക്കുക, തുടങ്ങി നിരവധിയായ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സമരം ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് മൃദുല ജനാർദ്ദനൻ അദ്ധ്യക്ഷയായി. സെക്രട്ടറി KK നാസർ സ്വാഗതം പറഞ്ഞു. സാറാ മൊയ്തു ,ബീന കുഞ്ഞുമോൻ , NB ജമാൽ , CE നാസർ,MM അലി, ഷാഹിദ ഷംസുദ്ധീൻ ,ഷഹന അനസ്, ബീന ബാല ചന്ദ്രൻ , സീന എൽദോസ് , സുലേഖ ഉമ്മർ ,ഷെറീന സത്താർ എന്നിവർ സംസാരിച്ചു.