നെല്ലിക്കുഴി : നെല്ലിക്കുഴി കവലയിൽ കംഫർട്ട് സ്റ്റേഷനും, ബസ് വെയ്റ്റിംഗ് ഷെഡും നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ വേറിട്ട സമരം. കോതമംഗലം MLA ആന്റണി ജോണിനെ കൊണ്ട് പ്രതീകാത്മക ഉൽഘാടനം നടത്തിയാണ് യൂത്ത് കോൺഗ്രസ് സമരം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് അജീബ് ഇരമല്ലൂർ അദ്ധ്വക്ഷത വഹിച്ച ചടങ്ങ് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റമീസ് ഉദ്ഘാടനം നിർവ്വഹിച്ചു.
അലി പടിഞ്ഞാറേച്ചാലിൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ റിയാസ് ഓലിക്കൻ, ഐസക് പാലക്കാടൻ, ഫൈസൽ പാണാട്ടിൽ, ജഹാസ് വട്ടക്കുടി, ഷാഫി പാണ്ഡ്യാർപ്പിള്ളി ,നിയാസ് കുറ്റിലഞ്ഞി എൽദോസ് പുതീക്കൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി. കോൺഗ്രസ് നേതാക്കളായ പരീത് പട്ടമ്മാവുടി, MA കരിം, MV റെജി, ബഷീർ പുല്ലോളി, വിനോദ് K മേനോൻ, നസീർ ഖാദർ എന്നിവർ സംസാരിച്ചു.
നെല്ലിക്കുഴിയുടെ ചിരകാല അഭിലാഷമായ ഫർണ്ണിച്ചർ ഹബ്ബിനായുള്ള യാതൊരു നടപടിയും നാളിതുവരെ സ്വീകരിച്ചില്ല എന്ന് മാത്രമല്ല നിത്യേന ഫർണ്ണിച്ചർ വാങ്ങാനും മറ്റുമായി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും നെല്ലിക്കുഴി കവലയിൽ എത്തുന്ന 100 കണക്കിന് ആളുകൾക്കും, നിരവധി തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും പ്രാഥമിക ആവശ്യം നിർവ്വഹിക്കാനുള്ള ഒരു മൂത്രപുരയൊ, ബസ് കാത്ത് നിൽക്കുന്നവർക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാനൊ കഴിയാത്ത പഞ്ചായത്ത് ഭരണ സമിതിക്കും സ്ഥലം MLA യ്ക്കും എതിരായിരിന്നു യൂത്ത് കോൺഗ്രസിന്റെ വേറിട്ട സമരം.