കോതമംഗലം : ഫുട്ബോളിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് കോതമംഗലം താലൂക്കിലെ തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ. തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂളിന്റെ ഔദ്യോഗിക ഫുട്ബോൾ ടീം ആയ DBFC യെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബ് ആയ അശ്വ ഏറ്റെടുക്കുകയും കളിക്കാർക്ക് ഏറ്റവും മികച്ച ക്ലബ്ബുകളിലെ കളിക്കാരെ വച്ച് കോച്ചിംഗ് നൽകി വരുകയുമാണ്. അശ്വ ക്ലബ്ബിന്റെ അഞ്ചാം വാർഷിക ദിനമായ സെപ്റ്റംബർ രണ്ടിലെ ദിനാഘോഷം DBFC ലെ കളിക്കാർക്ക് ഓണാസമ്മാനമായി ജേഴ്‌സി നൽകി അശ്വ ക്ലബ്ബ് പ്രസിഡന്റ് റോയ് വർഗീസ് IRS ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ PTA പ്രസിഡന്റ് അഡ്വ. രാജേഷ് രാജൻ അധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് ഗവണ്മെന്റ് ഹോസ്പിറ്റൽ സുപ്രണ്ട് ഡോ. സാം പോൾ ലഹരി വിരുദ്ധ സന്ദേശം നൽകി. പഞ്ചായത്ത് അംഗം
ശോഭ രാധാകൃഷ്ണൻ,സ്കൂൾ HM രാജലക്ഷ്‌മി CS, പ്രെസ്സ് ക്ലബ്ബ് സെക്രട്ടറി ലത്തീഫ് കുഞ്ചാട്ട്, അശ്വ ക്ലബ്ബ് ചെയർമാൻ A. P.സെബാസ്റ്റ്യൻ, DBFC കോർഡിനേറ്റർ ദൃശ്യ ചന്ദ്രൻ, ഹേമ ജി കർത്താ, ചാന്ദ്നിS. R.,ഗീതു ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.
DBFC പ്ലയേഴ്‌സ് “സെ നോ ടു ഡ്രഗ്സ്, സെ യെസ് ടു സ്പോർട്സ് ” എന്ന മുദ്രാവാക്യം ഏറ്റെടുത്ത് ലഹരിക്ക് എതിരെ ഉള്ള പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചു. ഓണം വെക്കേഷനോട് അനുബന്ധിച്ച് DBFC യിലെ കളിക്കാർക്ക് ഇന്ത്യയിലെ മികച്ച കളിക്കാരെ വച്ച് പ്രത്യേക കോച്ചിംഗ് നൽകുമെന്നും പ്രശസ്ത ടീമുകളുമായ് സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നതോടൊപ്പം ദേവസ്വം ബോർഡ് സ്കൂളുമായി സഹരിച്ചു ലഹരിക്കെതിരെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അശ്വ ക്ലബ്ബ് പ്രസിഡന്റ് റോയ് വർഗീസ് IRS അറിയിച്ചു.