കോതമംഗലം : കോതമംഗലം ഗവണ്മെന്റ് ആശുപത്രിക്ക് സമീപം മാക്സി ഹൗസ് എന്ന തുണികടയ്ക്കു തീ പിടിച്ചു. രാവിലെ 5.30ന് ഉണ്ടായ തീ പിടുത്തം കോതമംഗലം അഗ്നിരക്ഷ നിലയത്തിൽനിന്നും. ബഹു. അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജി മാത്യുവിന്റെ നേതൃത്വത്തിൽ എത്തിയ സേന അംഗങ്ങളായ. Gr. Asto. എൽദോ. TK. Gr. Sfro(m) വിൽസൺ. Gr. Sfro (m)ഷമീർ KP, Fro ഷാനവാസ് , മനു, അൻവർ സാദത്ത്, അരുൺ കുമാർ, രാജാഗോബാൽ, ഹോംഗാർഡ് ജോബി വർഗീസ് എന്നിവർ ചേർന്ന് ഒരു മണിക്കൂർ സമയം കൊണ്ട് തീ പൂർണമായും അണച്ചു. ഷോർട്ട് സർക്കുട്ട് ആണ് തീപിടുത്ത കാരണം എന്ന് കണക്കാക്കുന്നു. ജയരാജ്, ഒലിപ്പിലാക്കാട്ടു, കോതമംഗലം, എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
