Connect with us

Hi, what are you looking for?

CHUTTUVATTOM

കേരള കർഷക സംഘം ഏരിയ സമ്മേളനത്തിന് ഉജ്ജല തുടക്കം.

കോതമംഗലം: കേരള കർഷക സംഘം ഏരിയ സമ്മേളനത്തിന് ഉജ്ജല തുടക്കം. കോതമംഗലം ലയൺസ് ക്ലബിൽ (സിദ്ധിഖുൽ അക്ബർ നഗർ) പ്രതിനിധി സമ്മേളനം സംസ്ഥാന നിർവാഹക സമിതിയംഗം കെ തുളസി ഉദ്ഘാടനം ചെയ്തു .ഏരിയ പ്രസിഡൻ്റ് സാബു, വർഗീസ് അധ്യക്ഷനായി. വത്സല മുരളീധരൻ രക്ത സാക്ഷി പ്രമേയവും പി എം അഷറഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ഏരിയ സെക്രട്ടറി കെ കെ ശിവൻ പ്രവർത്തന റിപ്പോർട്ടും,സംസ്ഥാന കമ്മിറ്റിയംഗം പി കെ സോമൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റിയംഗം മിനി ഗോപി ,ജില്ലാ നിർവാഹക സമിതിയംഗം പി വി തോമസ് ,പാർടി ഏരിയ സെക്രട്ടറി കെ എ ജോയി ,എം വി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

ശനി വൈകിട്ട് അഞ്ചിന് ചെറിയ പള്ളിത്താഴത്ത് നിന്ന് പ്രകടനം ആരംഭിച്ച് മുനിസിപ്പൽ ഓഫീസ് പരിസരത്ത് സമാപിക്കും തുടർന്ന് അസീസ് റാവുത്തർ നഗറിൽ (കോതമംഗലം മുനിസിപ്പൽ ഓഫീസ് പരിസരം ) നടക്കുന്ന പൊതു സമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതിയംഗം എസ് സതീഷ് , ജില്ലാ സെക്രട്ടറിയറ്റംഗംആർ അനിൽ കുമാർ ,ഏരിയ സെക്രട്ടറി കെ എ ജോയി ,
ആൻ്റണി ജോൺ എംഎൽഎ എന്നിവർ സംസാരിക്കും.

You May Also Like

error: Content is protected !!