കോതമംഗലം : കോതമംഗലം നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
കോതമംഗലം നഗരസഭ ഹെൽത്ത് സ്ക്വാഡ് ഹെൽത്ത് സൂപ്പർ വെസർ ജോ ഇമ്മാനുവലിന്റെ നേതൃത്വത്തിൽ നടത്തിയ ഹോട്ടൽ പരിശോധനയിൽ നാല് ഹോട്ടലുകളിൽ നിന്നും പഴകിയതും ഉപയോഗ ശൂന്യമായതുമായ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു.
താലൂക്ക് ആശുപത്രി പരിസരത്തുള്ള മദീന, അയിഷ, അപ്പു നീസ് ബൃന്ദാവൻ എന്നീ ഹോട്ടലുകളിലാണ് ന്യൂനതകൾ കണ്ടെത്തിയത്.
ന്യൂനതകൾ കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട് എന്ന് അധികൃതർ അറിയിച്ചു.
പരിശോധനയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വർഗീസ് എന്നിവരും പങ്കെടുത്തു.
പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ കൊടുക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പരിശോധനകൾ തുടരുമെന്നും നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ വി തോമസ് പറഞ്ഞു.