Connect with us

Hi, what are you looking for?

NEWS

മേജർ രവിയുടെ നേതൃത്വത്തിൽ ഇടുക്കി ഡിസ്സാസ്റ്റർ മാനേജ്മെൻറ് ടീമിന്റെ പരിശീലന ക്യാമ്പ് ഭൂതത്താൻകെട്ടിൽ ആരംഭിക്കുന്നു.

കോതമംഗലം: അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ നിയോജകമണ്ഡലങ്ങളിലെ ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് ടീം സന്നദ്ധ പ്രവർത്തകർക്കായി ദുരന്ത നിവാരണ പ്രവത്തനങ്ങൾക്കായി ഒരു ദിവസത്തെ പരിശീലന ക്യാമ്പ് ഇന്ന് (11.05.2022) രാവിലെ 9 മണി മുതൽ ഭൂതത്താൻകെട്ടിലുള്ള പെരിയാർ വാലിയുടെ ഹാളിൽ വച്ച് നടക്കും. മേജർ രവി നയിക്കുന്ന ക്യാമ്പിൻറെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിക്കും. പറവൂർ ആസ്ഥാനമായുള്ള ഹെൽപ്പ് ഫോർ ഹെൽപ്പ്ലെസ്സ് ചാരിറ്റബിൾ സൊസൈറ്റിയാണ് സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകുന്നത്.

മലയിടിച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തുടർച്ചയായുണ്ടാകുന്ന ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽദുരന്ത മേഖലകളിൽ സർക്കാർ സംവിധാനങ്ങൾക്ക് ഫലപ്രദമായി പ്രവർത്തിക്കുവാൻ കഴിയാത്ത അനേകം സന്ദർഭങ്ങൾ നേരിട്ട് അനുഭവമുള്ളതിൻറെ അടിസ്ഥാനത്തിലാണ് ജനപ്രതിനിധി എന്ന നിലയിൽ ദുരന്ത മുഖത്ത് സർക്കാർ സംവിധനങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന് രൂപം നൽകിയതെന്ന് എം.പി. പറഞ്ഞു. ഫസ്റ്റ് എയ്ഡ്, പേഷ്യൻറ് റിക്കവറി, സി.പി.ആർ എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കുന്ന ഇടുക്കി ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന്റെ സേവനം ഏത് ദുരന്ത മേഖലയിലും, അടിയന്തിര സാഹചര്യങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ഈ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് എംപി പറഞ്ഞു. ഉദയഗിരി, കുമിളി, കോതമംഗലം, മൂന്നാർ എന്നിവിടങ്ങളിൽ നാലു ദിവസങ്ങളിലായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും എം.പി. അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : മന്ത്രി റോഷി അഗസ്റ്റിനും എ കെ ശശീന്ദ്രനുമെതിരെ ഡീന്‍ കുര്യാക്കോസ് എംപി. കൊച്ചി- മധുര ദേശീയ പാതയുടെ പേര് പോലും തെറ്റായി പറഞ്ഞുവെന്നും ദേശീയ പാതയുടെ നേര്യമംഗലം മുതല്‍ വാളറ...

NEWS

കോതമംഗലം : ഇടുക്കി എംപി അഡ്വ.ഡീൻ കുര്യാക്കോസ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, വനംവകുപ്പിന്റെ അനാസ്ഥയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. 2024 ഡിസംബർ 16-ന് കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ എൽദോസ് എന്ന...

NEWS

തൊടുപുഴ : ദേശീയപാത 85-ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത് സർക്കാരാണെന്ന് ഡീൻ കുര്യാക്കോസ് എംപി. പ്രദേശം വനമാണെന്ന് കാണിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം: എസ്എസ്എൽസി /പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളെയും, ഒന്നൊഴികെ മറ്റെല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനികളെയും അനുമോദിക്കുന്ന...

NEWS

കോതമംഗലം :- കാലവർഷം ശക്തമായതോടെ പെരിയാറ്റിലെ ജലനിരപ്പ് ഉയർന്നു. ഭൂതത്താൻകെട്ട് ഡാമിൻ്റ നാല് ഷട്ടറുകൾ ഉയർത്തി. കൂടുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സെക്കൻ്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ്...

NEWS

കോതമംഗലം : ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഇന്ന് (24/05/2025) തുറക്കും. കാലവർഷം ആരംഭിച്ചതിനാൽ PVIP, IIP കനാൽ വഴിയുള്ള ജലവിതരണം തുടരേണ്ട സാഹചര്യമില്ലാത്തതിനാൽ ഭൂതത്താൻകെട്ട് ബാരേജ്ൽ സംഭരിച്ചിട്ടുള്ള വെള്ളം ഷട്ടറുകൾ ഇന്ന്‌ ഘട്ടംഘട്ടമായി...

NEWS

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...

CHUTTUVATTOM

കോതമംഗലം:  പുന്നേക്കാട്, കൂരുകുളം ഭാഗത്ത്‌ ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം...

NEWS

പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

NEWS

കോതമംഗലം: ഭൂതത്താന്‍കെട്ട് ചെറുകിട ജലവൈദ്യുത പദ്ധതി (Bhoothathankettu Small Hydro Electric Project) യില്‍ കെഎസ്ഇബിയുടെ വീഴ്ചമൂലം സംഭവിച്ചത് 500 കോടിയുടെ നഷ്ടമാണ്. ഈ തുകയും പാവപ്പെട്ട ഉപയോക്താക്കളില്‍ നിന്നും KSEB ഈടാക്കും....

NEWS

കോതമംഗലം : സംസ്ഥാന സ്കൂൾ കായിക മേളയിലുണ്ടായ പോയിന്റ് അട്ടിമറിയും,കുട്ടികൾക്ക് നേരെയുണ്ടായ പോലീസ് മർദ്ദനവും അങ്ങേയറ്റം പ്രതിഷേധകരമാണെന്ന് ഡീൻ കുര്യാക്കോസ് എംപി. 43 പോയിന്റുമായി മൂന്നാം സ്ഥാനം നേടിയ കോതമംഗലം മാർ ബേസിൽ...

error: Content is protected !!