Connect with us

Hi, what are you looking for?

CHUTTUVATTOM

ബസ് പണിമുടക്ക്; കോതമംഗലത്ത് സായാഹ്ന ധർണ്ണയും യോഗവും നടത്തി.

കോതമംഗലം : സ്വകാര്യ ബസ് ഉടമകൾ ബസ് ചാർജ്ജ് വർദ്ധനയുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് അർദ്ധരാത്രി മുതൽ നടക്കുന്ന പണിമുടക്കിന് മുന്നോടിയായി കോതമംഗലം മുനിസ്റ്റിപ്പൽ ബസ്റ്റാൻ്റിൽ സായാഹ്ന ധർണ്ണയും വിശദീകരണ യോഗവും നടത്തി. സമരസമിതി കൺവീനർ പി. എച്ച്. എം .ബഷീർ അധ്യക്ഷനായി. സായാഹ്ന ധർണ്ണ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ കോതമംഗലം മേഖല പ്രസിഡന്റ് ജോജി എടാട്ടേൽ ഉദ്ഘാടനം ചെയ്തു.

മോട്ടോർ വ്യവസായ സംരക്ഷണ സമിതി സംസ്ഥാന വൈസ് ചെയർമാൻ മനോജ് ഗോപി മുഖ്യ പ്രസംഗം നടത്തി , മേഖലാ വൈസ് പ്രസിഡന്റ് നോബിൾ ജോസഫ് ,റോയ് കെ പോൾ ,സീതി മുഹമ്മദ് ,നവാസ് സി ബി ,ബഷീർ പി എച്ച് എം ,രതീഷ് സി എ ,ഷിബു ,ജോമി ജോർജ് , സാമുവേൽ സി പി , വിനോജ് സി പി ,എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: നാളത്തെ സ്വകാര്യ ബസ് പണിമുടക്കിന്റെ ഭാഗമായി കോതമംഗലത്ത് മുനിസിപ്പൽ പ്രൈവറ്റ് ബസ്റ്റാന്റിൽ നടത്തിയ സായാഹ്ന ധർണ്ണ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോതമംഗലം മേഖലാ പ്രസിഡന്റ് ജോജി എടാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.

You May Also Like

error: Content is protected !!