കുട്ടമ്പുഴ : സത്രപ്പടിയിൽ മക്കപുഴ കോളനിക്ക് സമീപം കെ.എസ്.ആർ.റ്റി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്. തിങ്കളാഴ്ച്ച രാത്രി എട്ട് മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. കോതമംഗലത്തുനിന്നും പിണവൂർകുടിയിലേക്ക് പോകുകയായിരുന്ന കെ.എസ് ആർ.ട്ടി റ്റി.സ്സി ബസും, എതിർ ദിശയിൽ നിന്നും വന്ന തട്ടേക്കാട് പക്ഷിസങ്കേതത്തിലെ വാച്ചറായ കെ.എം മാണി ഓടിച്ച ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ വാച്ചറെ കുട്ടമ്പുഴ പോലീസും നാട്ടുകാരും ചേർന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
