കോതമംഗലം : സിപിഐ എം കോതമംഗലം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ എംഎൽഎയും സിപിഐ എം നേതാവുമായിരുന്ന ടി എം മീതിയൻ്റെ 21 മത് അനുസ്മരണം സംഘടിപ്പിച്ചു . കോതമംഗലം ടൗണിൽ പ്രകടനത്തിന് ശേഷം നടന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. പി എം മുഹമ്മദാലി അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം ആർ അനിൽ കുമാർ , പാർട്ടി കോട്ടയം ജില്ലാ കമ്മറ്റിയംഗം ബെന്നി കടത്തുരുത്തി, എറണാകുളം ജില്ലാ കമ്മറ്റിയംഗങ്ങളായ ഷാജി മുഹമ്മദ് , എ എ അൻഷാദ് , മുൻ ഏരിയ സെക്രട്ടറി പി ആർ ഗംഗാധരൻ ,കെ എ പ്രഭാകരൻ ,
ഏരിയ കമ്മറ്റിയംഗങ്ങളായ കെ കെ ശിവൻ , കെ ജി ചന്ദ്രബോസ് , സി പി എസ് ബാലൻ , പി പി മൈതീൻ ഷാ , ടി എമ്മിൻ്റെ മകൻ ടി എം അസീസ് എന്നിവർ സംസാരിച്ചു.
