കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ ഞായപ്പിള്ളി അറമ്പൻകുടി പാലത്തിൽ അപകടങ്ങൾ പതിവാകുന്നതായി പരാതി. സത്രപ്പടി 4 സെൻ്റ് കോളനിയിലെ മരണവീട്ടിൽ വന്ന ഡെയ്സൺ എന്ന യുവാവാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. റോഡിലെ നടക്കുള്ള കലിങ്കിലാണ് രാത്രിയിൽ ബൈക്ക് ഇടിച്ചു അപകടം ഉണ്ടായത്. ഈ പ്രദേശത്ത് നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റ ഡെയ്സനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
