കോതമംഗലം : നെല്ലിക്കുഴിൽ തടിമില്ലില്‍ രാത്രിയില്‍ വൻ തീ പിടിത്തം. മെഷീനറികളും, മേല്‍ക്കൂരയും,തടികളും കത്തി നശിച്ചു. രാത്രിയിലാണ് പൂക്കുഴി അബൂബക്കറിന്‍റേയും കുറ്റിച്ചിറ സിദ്ധീക്കിന്‍റേ യും ഉടമസ്ഥതയിലുളള തടി മില്ലില്‍ തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെ കനത്ത ചൂട് അനുഭവപെട്ടതോടെ പരിസരത്തെ വീടുകളില്‍ താമസിച്ചവരാണ് ആദ്യം തീ ആളി പടരുന്നത് ശ്രദ്ധിച്ചത്.ഉടനെ ഉടമസ്ഥരേയും ഫയര്‍ഫോഴ്സിനേയും വിവരം അറിയിച്ചതോടെയാണ് തീ അണക്കാനായത്. തടിമില്ലിലെ മെഷീനറികള്‍ ,കെട്ടിടത്തിന്‍റെ മേല്‍ക്കൂര,തടികള്‍ ഇവ കത്തിനശിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് അനുമാനം. ഫയര്‍ഫോഴ്സിന്‍റെ സംയോജിത ഇടപെടലാണ് വ്യാപകമായ നാശം വരുത്തിയേക്കാവുന്ന തീ അണക്കാന്‍ കഴിഞ്ഞത്.
