കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂളിന് സൗണ്ട് സിസ്റ്റം സ്പോണ്‍സര്‍ ചെയ്ത് സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ .1982 ബാച്ച് കാരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആണ് ഒന്ന് മുതല്‍ പത്ത് വരെയുളള ക്ലാസുകള്‍ക്ക് ആവശ്യമായ സൗണ്ട് സിസ്റ്റം സ്പോണ്‍സര്‍ ചെയ്തത്. ഓഫീസില്‍ നിന്നും ഒരേ സമയം വിവിധ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്ക്കൂള്‍ വിഭാഗത്തിലെ മുഴുവന്‍ ക്ലാസുകള്‍ക്കും ശബ്ദ മെത്തുന്ന തരത്തിലാണ് സൗണ്ട് സിസ്റ്റം നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുളളത്.70000 രൂപയാണ് ഇതിനായി ചിലവ് വന്നിട്ടുളളത്.ഇതില്‍ 50000 രൂപ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നല്‍കുകയായിരുന്നു.
ഇന്ന് പ്രാര്‍ത്ഥന ഗനത്തോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങ് ജില്ലാപഞ്ചായത്ത് അംഗം റഷീദ സലീം ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്‍റ് അബുവട്ടപ്പാറ അദ്ധ്യക്ഷനായി .വാര്‍ഡ് മെംബര്‍ വൃന്ദമനോജ് ,ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് സിന്ധു ടി കെ,പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ചെയര്‍മാന്‍ അഡ്വ.എല്‍ദോസ് പി പോള്‍ ,ഭാരവാഹികള്‍ ആയ കാസീം എം എം,അബ്ദുല്‍ ജബ്ബാര്‍കാവാട്ട്,എന്‍ ആര്‍ സജീവ്,അധ്യാപകരായ നസീമ എന്‍ പി,രമദേവി,മുഹമ്മദ് സി എ,ജലാലുദ്ധീന്‍ പി ബി,സൈനുദ്ധീന്‍ കെ എച്ച് പി ടി എ ഭാരവാഹികള്‍ ആയ സുബൈര്‍ പി എ,റംല ഇബ്രാഹീം ,സന്തോഷ് പി എന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.