കോതമംഗലം : സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ത്രീ ശാക്തീകരണ സംഘടനയായ “സ്വസ്തി “യുടെ ആഭിമുഖ്യത്തിൽ “പെൺകരുത്തിന്റെ പ്രവർത്തി പഥങ്ങൾ” എന്ന പേരിൽ വിവിധ പരിപാടികൾ കഴിഞ്ഞ ഒരാഴ്ചയായി നടന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ തൃക്കാരിയൂർ എൻ എസ്സ് എസ്സ് കരയോഗം ഹാളിൽ സ്ത്രീ “സുരക്ഷാ നിയമങ്ങളും സംശയനിവാരിണിയും ” എന്ന വിഷയത്തിൽ എറണാകുളം ജില്ലാ വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള സഖി വൺ സ്റ്റോപ്പ് സെന്ററിലെ സൈക്കോ സോഷ്യൽ കൗൺസിലർ വി കെ സന്ധ്യ ക്ലാസുകൾ നയിച്ചു. വിഷയത്തിൻമേൽ ചർച്ചകളും സംശയനിവാരണവും നടന്നു.
സ്വസ്തി പ്രസിഡന്റ് സരിത ശശികുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി സിന്ധു ശേഖരൻ, ഡോ: ജയലക്ഷ്മി അനിൽ, ശ്രീജ മനോജ്, ജയ മുരളീധരൻ, ബിന്ദു രമണൻ, ശ്രീദേവി മുരളി, മീനാക്ഷി സുകുമാരൻ എന്നിവർ സംസാരിച്ചു.
കവർ ഫോട്ടോ: സ്ത്രീ ശാക്തീകരണ സംഘടനയായ സ്വസ്തിയുടെ ആഭിമുഖ്യത്തിൽ തൃക്കാരിയൂരിൽ നടന്ന സെമിനാറിൽ വനിത ശിശുവികസന വകുപ്പിന് കീഴിലെ സഖി വൺ സ്റ്റോപ്പ് സെന്ററിലെ സൈക്കൊ സോഷ്യൽ കൗൺസിലർ വി കെ സന്ധ്യ ക്ലാസ്സ് നയിക്കുന്നു.