Connect with us

Hi, what are you looking for?

CHUTTUVATTOM

പെരുമ്പാവൂർ നിയോജക മണ്ഡലത്തിന് സംസ്ഥാന ബജറ്റിൽ 443.5 കോടി രൂപയുടെ പദ്ധതികൾക്ക് പച്ചക്കൊടി.

പെരുമ്പാവൂർ: പെരുമ്പാവൂർ അണ്ടർ പാസേജ് 300 കോടി, കെ.എസ്.ആർ.ടി.സി ബസ്സ്റ്റേഷൻ നവീകരണം 15 കോടി, കുറുപ്പുംപടി പോലീസ് സ്‌റ്റേഷൻ & ക്വാർട്ടേഴ്സ് 5 കോടി, സബ്ബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് നിർമ്മാണം 3 കോടി, തുടങ്ങിയവയാണ് പ്രധാന പുതിയ പദ്ധതികൾ. കിഫ്ബി മുൻപ് ബൈപാസിനും റോഡ് വികസനത്തിനുമായി അനുവദിച്ച 650 കോടിക്ക് പുറമെയാണ് ഇപ്പോഴത്തെ ബജറ്റ് പ്രഖ്യാപനം. കൂടാതെ മണ്ഡലത്തിലെ പ്രധാനപ്പെട്ട 14 റോഡുകൾ കൂടി ബജറ്റിൽ ഇടം നേടി. താഴെ പറയുന്നവയാണ് റോഡും തുകയും. (തുക കോടിയിൽ ) പെരുമ്പാവൂർ കൂവപ്പടി റോഡ് (5) പെരുമ്പാവൂർ പുത്തൻ കുരിശ് റോഡ് (2.1) കുറുപ്പുംപടി പണംകുഴി റോഡ് (10) അല്ലപ്ര വലമ്പൂർ (8) അറക്കപടി പോഞ്ഞാശ്ശേരി (7) നെടുമ്പാശ്ശേരി – കൊടേക്കനാൽ റോഡ് (10) അറക്കപടി മംഗലത്തു നട (2.4) പെരുമ്പാവൂർ റയോൺ പുരം (10) പ്രളയക്കാട് കോടനാട് (8) നമ്പിള്ളി തോട്ടുവ (14) ഓടക്കാലി നാഗഞ്ചേരി (3) കൂട്ടുമഠം മലമുറി (5) കൊമ്പനാട് വലിയ പാറ (1).

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....