കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം കോളനിപ്പടി പ്രദേശത്ത് (കുത്തുകുഴി പള്ളി പ്പടി ) സ്ഥാപിച്ചിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം അപകടാവസ്ഥയിൽ. കാത്തിരുപ്പ് കേന്ദ്രത്തിന്റെ ബോർഡ് അടക്കം നിലം പതിച്ച സ്ഥിതിയിലാണ്. മാസങ്ങളായി അപകടാവസ്ഥയിലായ കാത്തിരിപ്പുകേന്ദ്രം നന്നാക്കുന്നതിന് യാതൊരു ഇടപെടലും കവളങ്ങാട് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നാ ആക്ഷേപമാണ് ഉയരുന്നത്. തൊട്ടുമുന്നിലായി സ്‌കൂളും ആരാധനലായവുമുണ്ട്. സ്‌കൂൾ കുട്ടികളും നിരവധി യാത്രക്കാരും തങ്ങുന്ന ഇവിടെ യാത്രികരുടെ ദേഹത്ത് വീഴും വിധമാണ് ബോർഡ് തൂങ്ങിനിൽക്കുന്നത്. ഇത് ഉടൻ നന്നാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
