കോതമംഗലം : നെല്ലിക്കുഴി UDF പാർലമെന്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. നെല്ലിക്കുഴി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്യത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് UDF മെമ്പർമാരും അവരുടെ വാർഡിലെ അമ്മമാരും കുട്ടികളും അടക്കമുള്ളവർ ചേർന്നാണ് ഇന്ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ വാട്ടർ അതോറിറ്റി ഓഫീസും പിന്നീട് AXE യേയും ഉപരോധിച്ചത്. കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന 15, 17, 18, 19, 21 വാർഡുകളിലെ മെമ്പർമാരുടെ നേതൃത്വത്തിലാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. UDF പാർലമെന്ററി പാർട്ടി ലീഡർ MV റെജി, ഷറഫിയ ഷിഹാബ്, ഷഹന ഷെരീഫ്, വൃന്ദ മനോജ്, നാസ്സർ വട്ടേക്കാടൻ, MS എൽദോസ്, അലി പടിഞ്ഞാറേച്ചാലിൽ, KM ആസാദ്, PA ഷിഹാബ്, സത്താർ വട്ടക്കുടി, വിനോദ് K മേനോൻ, TP ഷിയാസ്, മീരാൻ അരീക്കൽ
ബഷീർ ചിറങ്ങര, വാസുദേവ പണിക്കർ, ഷക്കീർ പാണാട്ടിൽ, ഷാജി കൊട്ടാരം, PA നൗഷാദ് തുടങ്ങിയവരും സമരത്തിൽ പങ്കാളികളായി.
മണിക്കൂറുകൾ നീണ്ട ഉപരോധ സമരത്തിനൊടുവിൽ കോതമംഗലം സർക്കിൾ ഇൻസ്പെക്ടറുടെ മദ്ധ്യസ്ഥതയിൽ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശം ഇന്ന് തന്നെ സന്ദർശിച്ച് ഉടൻ പരിഹാരം കാണാമെന്ന് കേരളാ വാട്ടർ അതോറിറ്റി കോതമംഗലം AXE യുടെ ഉറപ്പിൻമേൽ സമരം താൽക്കാലികമായി അവസാനിപ്പിക്കുകയാണ് ഉണ്ടായത്. തുടർന്നും ഈ വിഷയങ്ങൾക്ക് ഉടൻ പരിഹാരം ഉണ്ടായില്ലെങ്കിൽ തുടർ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് സമരത്തിന് നേതൃത്വം കൊടുത്ത UDF പാർലമെന്ററി പാർട്ടി നേതാവ് MV റെജി അറിയിച്ചു.