നെല്ലിക്കുഴി : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി പഞ്ചായ ത്ത് 17 – ) വാർഡിൽ പണിതീർത്ത ചെക്ക് ഡാമും, അതിനോടനുബന്ധിച്ച് നിർമ്മിച്ച നീന്തൽ പരിശീലന കടവ് കൂടിയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീർ നാട്ടുകാർ ക്കായി സമർപ്പിച്ചത്.ജല ക്ഷാമം രൂക്ഷമായ ഊരംകുഴി പ്രദേശത്തിന് ചെക്ക് ഡാം ആശ്വാസ മാകുകയാണ്.അതോടൊപ്പം ഈ പ്രദേശത്തെ കുട്ടികൾക്ക് നീന്തൽ പരിശീലന ത്തിന് സൗകര്യം ഏർപ്പെടുത്തിയതും ബ്ലോക്ക് പഞ്ചായത്ത് ജലസ്രോതസ്സുകൾ സംരക്ഷിച്ചുകൊണ്ട് ജലക്ഷാമ ത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യം മുൻനിർത്തി വിഭാവനം ചെയ്ത ആശയങ്ങളുടെ ഭാഗമാണ്.
ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിത ത്തിൽ നിന്നും 10 ലക്ഷം ചെലവഴിച്ചാണ് ചെക്ക് ഡാമിൻ്റെ യും,കടവിൻ്റെയും പണി പൂർത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിസ മോൾ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോബി,അനു വിജയ നാഥ്, പഞ്ചായത്ത് അംഗങ്ങളായ M.V. റെജി, ഷെറഫിയ ഷിഹാബ്,ഷഹന ഷെരീഫ്,നാസർ വട്ടേക്കാടൻ ,നേതാക്കളായ ഷിഹാബ്,മുഹമ്മദ് കൊടത്താപ്പിള്ളി,പരീത് കാവട്ട്,സലിം കിഴക്കൻ എന്നിവർ പ്രസംഗിച്ചു.