കോതമംഗലം : ആൻ്റണി ജോൺ എം എൽ എ യും കോതമംഗലം നഗരസഭ സ്ഥിരം സമതി ചെയര്‍മാന്‍ കെ വി തോമസും രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വ്യാഴം രാവിലെ 11ന് നഗരസഭ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായി നടത്തുന്ന ഗൂഡ ശ്രമമാണന്ന് സി പി ഐ എം ഏരിയ സെക്രട്ടറി കെ എ ജോയി. ധർണ്ണയിൽ സി പി ഐ എം നേതാക്കളെ അസഭ്യം പറഞ്ഞ നടപടി ജനാധിപത്യ മര്യാദക്ക് ചേർന്നതല്ല . സംസ്ഥാനത്തും കോതമംഗലത്തും തെരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയം ഏറ്റുവാങ്ങിയതിൻ്റെ ജാള്യം മറക്കാനാണ് അനാവശ്യ സമരങ്ങൾ നടത്തുന്നത് .
യു ഡി എഫ് ൻ്റെ അധീനയിലായിരുന്ന കോതമംഗലം അസംബ്ലി മണ്ഡലം ആൻ്റണി ജോൺ എം എൽ എ യിലൂടെ രണ്ടവട്ടം തുടർച്ചയായി വിജയം കണ്ടതും ,പത്ത് വർഷമായ യു ഡി എഫ് ഭരണത്തിന് വിരാമമിട്ട് എൽ ഡി എഫ് കോതമംഗലം നഗരസഭ ഭരണം പിടിച്ചെടുത്തതിലും വിളറി പൂണ്ട യുഡിഎഫ് അടിസ്ഥാന രഹിതമായ അരോപണങ്ങൾ ഉന്നയിച്ച് സമരാഭാസങ്ങൾ നടത്തുന്നത് . തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്ത എൽ ഡി എഫ് നേതാക്കൾക്കെതിരെ നടത്തുന്ന അപവാദ പ്രചരണങ്ങൾ ജനം തിരിച്ചറിയുമെന്നും പ്രസ്താവനയിൽ പറയുന്നു.
2019 ഫെബ്രുവരി 10ന് കെ വി തോമസ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് തോമസിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയുടെ ഭാര്യ നൽകിയ കേസ്
എൽ ഡ എഫ് നേതാക്കളെ മോശക്കാരായി ചിത്രീകരിക്കാനും അവഹേളിക്കാനുമാണ്
. പീഡന കേസിൽ നിന്ന് ഒഴിവാക്കാൻ ആൻ്റണി ജോൺ എം എൽ എ ശ്രമിക്കുകയാണന്നുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണ് .
നിലവിൽ കെ വി തോമസിനെതിരെ കോതമംഗലം പൊലീസ് കേസെടുത്തിട്ടില്ല .നിയമപരമായ കേസന്വേഷണത്തിന് സി പി ഐ എം എതിരല്ല .
പതിനാല് വയസുകാരിയെ പീഡിപ്പിച്ച യൂത്ത് കോൺഗ്രസുകാരനെ സംരക്ഷിക്കാൻ യുഡിഎഫ് എം എൽ എ രംഗത്ത് വന്നതിനെതിരെ പ്രതികരിച്ചതിനുള്ള പ്രതികാര നടപടിയാണ് സമരത്തിന് പിന്നിലുള്ള ചില യു ഡി എഫ് നേതാക്കളുടെ ലക്ഷ്യം. സഹപ്രവർത്തകന് കുത്തേറ്റതറിഞ്ഞ് ആശുപത്രിയിലെത്തി സന്ദർശിച്ച മനുഷത്യപരമായ ഇടപെടലാണ് ആൻ്റണി ജോൺ എം എൽ ഐ നടത്തിയത് . അദ്ദേഹത്തെ അനാവശ്യ വിവാദത്തിലേക്ക് തള്ളി വിടുന്നത് അപലനീയമാണന്നും, സി പി ഐ എം നെ തകർക്കാനുള്ള ദുഷ്ടലാക്കോടു കൂടിയ പ്രവർത്തനം തടയുമെന്നും
കെ എ ജോയി പറഞ്ഞു.