കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ കോടികൾ മുടക്കി നിർമ്മിച്ച കുടിവെള്ള പദ്ധതികൾ നോക്ക് കുത്തികളായി മാറിയതായി കോൺഗ്രസ്. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ധർണ്ണാ സമരം സംഘടിപ്പിച്ചു.
കുടിവെള്ള പദ്ധതികളിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക, മുടങ്ങികിടക്കുന്ന കുടിവെള്ള പദ്ധതികൾ ഉടൻ പ്രവർത്തന സജ്ജമാക്കി ജനങ്ങൾക്ക് വെള്ളമെത്തിക്കുക,
പഞ്ചായത്ത് ഭരണക്കാരുടെ കെടുകാര്യസ്ഥതയും, അഴിമതിയും അവസാനിപ്പിക്കുക ,പട്ടികജാതി (SC)കുടിവെള്ള പദ്ധതികൾ പഞ്ചായത്ത് ഏറ്റെടുക്കുക, നെല്ലിക്കുഴിയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക എന്നീ ആവഷ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണാ സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രതിപക്ഷ ലീഡർ MV റെജി അദ്ധ്യക്ഷത വഹിച്ച സമര പരിപാടി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ ഉദ്ഘാടനം ചെയ്തു.
