കോതമംഗലം : കേന്ദ്ര – സംസ്ഥാന ഗവൺമെൻ്റുകളുടെ സംയുക്ത പദ്ധതിയായ മഹിളാ കിസാൻ സാശാക്തീകരൺ പരിയോജനായുടെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നെല്ലിക്കുഴി പഞ്ചായത്തിലെ 10 വനിതകൾക്ക് ട്രാക്ടർ പരിശീലനം നൽകുന്നതിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീർ നിർവഹിച്ചു. കൃഷിയിൽ വനിത പങ്കാളിത്തം ഉറപ്പു വരുത്താനും കാർഷിക മേഖലയിൽ വിദഗ്ദ്ധരായ വനിത തൊഴിലാളികളെ സജ്ജരാകുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകൾ മുഖേന യാണ് MKSP പദ്ധതി നിർവഹണം നടത്തുന്നത്. നെല്ലിക്കുഴി പഞ്ചായത്തിലെ 10 വനിതകൾക്കാണ് ആദ്യഘട്ടത്തിൽ ട്രാക്ടർ പരിശീലനം നൽകുന്നത്.
എട്ട് ദിവസത്തെ പരിശീലനത്തിനു ശേഷം ജൈവ വള നിർമ്മാണവും,ജൈവ പച്ചക്കറി കൃഷി പരിശീലനവും നൽകും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് P.M.മജീദ് അധ്യക്ഷത. വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് നിസ മോൾ ഇസ്മായിൽ,വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ M.A. മുഹമ്മദ്, MKSP .CEO സലിം,BDO ഡോ അനുപം .S. ജോയിൻ്റ് BDO. അജി V.K, വുമൺ വെൽഫെയർഎക്സ്റ്റൻഷൻ ഓഫീസർ അനീഷ് കുമാർ P.V. ഗ്രൂപ്പ് ലീഡർ രഹന നൂറുദ്ദീൻ,അലി പടിഞ്ഞാറേച്ചാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.