കുട്ടമ്പുഴ: കുട്ടമ്പുഴ- തട്ടേക്കാട് റോഡിൽ വൻ തേക്ക് മരങ്ങൾ അപകട ഭീക്ഷണിയായി മാറുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ടാർ റോഡിനോട് ചേർന്നാണ് തേക്ക് മരങ്ങൾ നിൽക്കുന്നത്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന തട്ടേക്കാട് വളവിലാണ് മരങ്ങൾ നിൽക്കുന്നുത്. മരങ്ങളുടെ അടിമണ്ണ് ഒലിച്ചുപോയി റോഡിലേക്ക് ചാഞ്ഞു ഏതു നിമിഷവും നിലംപൊത്താവുന്ന മരങ്ങൾ തട്ടേക്കാട് വന മേഘലയിലുണ്ട്. വഴി യാത്രക്കാർക്ക് ഭീഷണിയാകുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
