കോതമംഗലം : കോഴി ഫാം ബിസിനസിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയയാൾ പിടിയിൽ. ഊന്നുകൽ കൊച്ചറക്കൽ വീട്ടിൽ രാജു (53) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. കോതമംഗലം ബാറിലെ അഭിഭാഷകനായ ഊന്നുകൽ സ്വദേശിയുടെ പക്കൽ നിന്നും 27 ലക്ഷം രൂപയാണ് ഇയാൾ പല പ്രാവശ്യമായി തട്ടിയെടുത്തത്. എസ്.ഐമാരായ ഇ.പി ജോയി, ഷാജികുര്യാക്കോസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
