നെല്ലിക്കുഴി : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് എയും പാർട്ടിയും വെള്ളിയാഴ്ച്ച രാത്രി 9.30 ന് ഇരമല്ലൂർ വില്ലേജ് നെല്ലിക്കുഴികരയിൽ നിന്നും ചേർത്തല താലൂക്ക് വയലാർ വില്ലേജ് വയലാർ കരയിൽ കിഴക്കേപുത്തൻ മഠം വീട്ടിൽ വിഷ്ണു മകൻ ഹരിഗോവിന്ദ് (22) , ഉടുമ്പൻചോല താലൂക്ക് വണ്ടൻ മേട് വില്ലേജ് പുറ്റടി കരയിൽ കഞ്ഞിരത്തിങ്കൾ വീട്ടിൽ മാത്യു മകൻ ഡോൺ ( 19) എന്നിവർക്കെതിരെ അനധികൃതമായി കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കേസ്എടുത്ത് ഓഫീസിൽ ഹാജരാക്കി. പ്രതികളയും കേസ് റെക്കോർഡുകളും തൊണ്ടിയും കോതമംഗലം റേഞ്ചിന് കൈമാറി. പ്രതികളിൽ നിന്നും 20 ഗ്രാം കഞ്ചാവ് ആണ് കണ്ടെത്തിയത്.
