കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി – സോഷ്യൽ ഫോറട്രിയുമായി സംയോജിത പ്രവർത്തിക്കായി ഏറ്റെടുത്തു നടപ്പിലാക്കുന്ന നഴ്സിറിയുടെ ഉദ്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് സ്റ്റാൻറ്റിൽ കമിറ്റി ചെയർമാൻ കെ.എസിബി നിർവഹിച്ചു. പതിനാലാം വാർഡ് മെമ്പർ ജോഷി പി.പി.അധ്യക്ഷത വഹിച്ചു. ഒമ്പതാം വാർഡ് മെമ്പർ മേരീ കുര്യാക്കോസ്, തൊഴിലുറപ്പു തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. 5000 ഫലവൃക്ഷ തൈകൾ ഉല്പാദിപ്പിച്ച് പരിപാലിച്ച് പരിസ്ഥിതി ദിനത്തോടുനുബന്ധിച്ച് വിതരണം ചെയുന്നുന്നതിനാണ് പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളത്.
