കുട്ടമ്പുഴ: രണ്ടു സ്വർണ്ണ വളയും പൈസയും അടങ്ങുന്ന പേഴ്സ് ബസിൽ കളഞ്ഞു കിട്ടിയത്, ഉടമസ്ഥയെ തിരികെ ഏൽപ്പിച്ചു മാതൃകയായിരിക്കുകയാണ് ബസ് ജീവനക്കാർ. ഐഷ ബസ് കണ്ടക്ടർ ഉരുളൻതണ്ണി നിവാസിയായ ബേസിലിനാണ് കിട്ടിയത്. കുട്ടമ്പുഴ പഞ്ചായത്ത് മെമ്പർമാരായ സിബി കെ എ, ജോഷി പൊട്ടക്കൽ യുവ ചാരിറ്റി വിങ്ങ് കൺവീനർ ബിനിൽ കെ ബേബി, ബിനിഷ് കാതിർരുവേലി എന്നിവരുടെ സാന്നിധ്യത്തിൽ നഷ്ടപ്പെട്ട വസ്തുക്കൾ ഉടമസ്ഥക്ക് കൈമാറുകയായിരുന്നു.
