കോതമംഗലം : മുവാറ്റുപുഴ യുടെ മുൻ എം എൽ എ എൽദോ അബ്രഹാമിന്റെ ഒരു ദിവസം തുടങ്ങുന്നത് തന്നെ വ്യായാമത്തോടെയാണ്. ആരോഗ്യമാണ് മുഖ്യമെന്നും അതിന് വ്യായാമം അനിവാര്യമാണെന്നുമാണ് എൽദോയുടെ പക്ഷം. എന്നും കുടുംബത്തോട് ഒപ്പം കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ സ്കൂൾ ഗ്രൗണ്ടിൽ പുലർച്ചെ നടപ്പും, ഓട്ടവും അത് മുടക്കാറില്ല എൽദോ. എൽദോയുടെയും ഭാര്യ ഡോ. ആഗി യുടെയും ഒപ്പം മകൾ എലൈനും കൂട്ടിനുണ്ട് പുലർച്ചെ തന്നെ. എലൈനു പ്രായം 6 മാസം. സ്കൂൾ ഗ്രൗണ്ടിൽ അവൾ ആദ്യചുവട് വയ്ച്ചു. പുലർച്ചെയുള്ള മഞ്ഞും ശേഷം വെയിലും, തുടർന്ന് ചാറ്റൽ മഴയും. എല്ലാറ്റിനോടും 6 മാസം പ്രായമുള്ള കുഞ്ഞു വാവയും പൊരുത്തപ്പെട്ടു കഴിഞ്ഞു. എല്ലാവരോടും തനിക്കുള്ള സ്നേഹാഭ്യർഥന “സമ്പത്തല്ല വലുത് ആരോഗ്യമാണ് പ്രധാനം എന്നാണെന്നു “എൽദോ പറയുന്നു.
ആരോഗ്യ സംരക്ഷണമില്ലാതെ ചത്തു ജീവിച്ചിട്ട് എന്ത് കാര്യമെന്നാണ് മുവാറ്റുപുഴ യുടെ മുൻ എം എൽ എ ചോദിക്കുന്നത്.രോഗബാധിതരായ ശേഷം ഡോക്ടർമാർ നിർദ്ദേശിക്കുമ്പോൾ മാത്രം ചെയ്യേണ്ടതല്ല വ്യായാമമെന്നും, അത് ദിനചര്യയായി മാറണമെന്നും ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ് ഉണ്ടാകുമെന്നും,ഒപ്പം നമ്മുടെ പ്രവർത്തന രംഗവും ഉഷാറാകുമെന്നും എൽദോ പറഞ്ഞുവെക്കുന്നു . വിദേശ വികസിത രാജ്യങ്ങളിലെ മുന്നേറ്റത്തിന് മുഖ്യ കാരണം വ്യായാമവും വിഷരഹിത ഭക്ഷണവുമാണ്. പുതുതലമുറ മൊബൈൽ ഫോണിന് അടിപ്പെടുമ്പോൾ രക്ഷകർത്താക്കൾ നോക്കുകുത്തിയാകുകയാണ്. സ്കൂൾ വീണ്ടും തുറക്കപ്പെടുമ്പോൾ അധികൃതർ വിദ്യാർഥികളെ ബോധപൂർവ്വം കളിസ്ഥലങ്ങളിലേക്കയക്കണം. അവർ ഓടട്ടെ….ചാടട്ടെ… കളിക്കട്ടെ… ഇതാണ് എൽദോക്ക് പറയാനുള്ളത്.
ഭാര്യ ആഗിയും, മകളും, കല്ലൂർക്കാട്ടെ കുറെ വിദ്യർഥികളും ഒപ്പമുണ്ട് എല്ലാ ദിവസവും എൽദോക്ക് കൂട്ടായി പുലർവേളകളിൽ കലൂർക്കാട്ടെ ഈ സ്കൂൾ മൈതാനത്ത്.
ആരോഗ്യ സംരക്ഷണത്തോടൊപ്പം കൃഷിയുടെ നല്ല പാഠങ്ങളും പകർന്ന് നൽകുന്നുണ്ട് എൽദോ.തരിശ് രഹിത മുവാറ്റുപുഴ ക്യാമ്പയിന്റെ ഭാഗമായി വീട്ടിൽ വഴുതന കൃഷി ചെയിതു ഗംഭീര വിളവെടുപ്പായിരുന്നു എൽദോയും, ഭാര്യ ഡോ. ആഗിയും നടത്തിയത്. തമിഴ് നാട്ടിൽ മഴ രൂക്ഷമായതിനെ തുടർന്ന് ഇപ്പോൾ പച്ചക്കറികൾക്കൊക്ക തീ വിലയാണ്. തക്കാളിയൊക്കെ സെഞ്ച്വറി അടിച്ചു.ഇപ്പോൾ പച്ചക്കറി വരവ് തുടങ്ങിയപ്പോൾ അല്പം വില കുറഞ്ഞിട്ടുണ്ട്. അവനവനു ഉള്ള ഒരു തുണ്ട് ഭൂമിയിൽ എങ്കിലും അടുക്കള തോട്ടം തുടങ്ങണമെന്നാണ് എൽദോ പറയുന്നത്.വിശപ്പിനെക്കാൾ വലിയ മറ്റൊരു വികാരമില്ല. അതിന് ഭക്ഷണം വേണം. കൃഷിയെ സർക്കാർ കൂടുതലായി പ്രോത്സാഹിപ്പിക്കണം എന്നാണ് ഇദ്ദേഹത്തിന് പറയാനുള്ളത്.
അതിജീവനകാലത്തെ മുഖ്യ പ്രതിരോധം കാർഷിക മേഖലയെ ഉത്തേജിപ്പിക്കുക എന്നത് തന്നെയാണ്.
സമ്പദ്ഘടനയുടെ നട്ടെല്ല് കാർഷിക മേഖല തന്നെയാണ്. തൊഴിൽ ഇല്ല, സംരംഭങ്ങൾ അടഞ്ഞു, പ്രവാസികൾ തിരികെ വരുന്നു, നാട് കാണാനും ആരുമെത്തുന്നില്ല.ഇപ്പോഴും കോവിഡ് ആശങ്ക ഒഴിയുന്നില്ല.കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രകൃതി ക്ഷോഭം മൂലം നശിച്ച കാർഷിക വിളകൾക്ക് കർഷകന്റെ നഷ്ടപരിഹാരം വേഗതയിൽ നൽകണം. വിലസ്ഥിരത ഉറപ്പാക്കണം. പ്രാദേശിക സർക്കാരുകളെ ഉല്പാദനമേഖലയിലേക്ക് കൂടുതൽ അടുപ്പിക്കണം.കൃഷിയിൽ സ്വയം പര്യാപ്തതയിൽ എത്താൻ നമുക്കാകണം. അതിന് വർത്തമാനങ്ങൾ ഒഴിവാക്കി മണ്ണിൽ എല്ലാവരും ഇറങ്ങണം എന്നാണ് എൽദോക്ക് പറയാനുള്ളത്.