കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ പതിമൂന്നാമത് ബാച്ച് ബിടെക് വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാമിന് തുടക്കമായി. കോളേജ് സെക്രട്ടറി ബിനു കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ച യോഗം മാർത്തോമാ ചെറിയ പള്ളി വികാരി ഫാ. ജോസ് പരുത്തുവയലിൽ ഉത്‌ഘാടനം ചെയ്തു. കോളേജ് ട്രഷറർ റോയി പോൾ പഴുക്കാളിൽ, എ വി എൽദോ ആനച്ചിറയിൽ, ചീഫ് അഡ്മിനിസ്ട്രേറ്റർ ഡോ. സണ്ണി കുര്യാക്കോസ്, പ്രഫ. ലീന തോമസ്, പ്രഫ. ജോണി ജോസഫ്, പ്രഫ. നിധീഷ് എൽദോ ബേബി, പ്രഫ. മിഥുൻ മാത്യു, പ്രഫ. മഞ്ജു ജോർജ് എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പി. സോജൻലാൽ സ്വാഗതവും പ്രഫ.സിജു ജേക്കബ് നന്ദിയും പറഞ്ഞു.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാമിൽ, കേരള സാങ്കേതിക സർവകലാശാല നടത്തുന്ന വിവിധ ക്ലാസ്സുകളോടൊപ്പം സിജി ഷാന്റി, ഡോ. ബ്രിജേഷ് പോൾ, ബോസ് ജോസഫ് തുടങ്ങിയവരുടെ ക്ലാസ്സുകളും, എഞ്ചിനീയറിംഗ് ബ്രാഞ്ചുകളെക്കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചും കോളേജിലെ അധ്യാപകരും ക്ലാസുകൾ എടുക്കും.