കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലം, നീണ്ടപാറ പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷികൾ നശിപ്പിക്കുന്നതിന് പരിഹാരം കാണണമെന്ന് കർഷക സംഘം കവളങ്ങാട് ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ ടി അബ്രഹാം അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ബി മുഹമ്മദ് പ്രവർത്തന റിപ്പോർട്ടും എ ആർ അനി രക്തസാക്ഷി പ്രമേയവും, ടിപിഎ ലത്തീഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
കർഷക സംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എൻ ബാലകൃഷ്ണൻ, എം ജി രാമകൃഷ്ണൻ, സിപിഐഎം കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, കർഷക സംഘം ഏരിയാ കമ്മിറ്റിയംഗം എം എസ്് പൗലോസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എ ആർ അനി (പ്രസി), കെ ടി അബ്രഹാം, പി ജെ ദേവയാനി (വൈസ് പ്രസിഡന്റുമാർ), കെ ബി മുഹമ്മദ് (സെക്ര), ടിപിഎ ലത്തീഫ്, കെ ഇ ജോയി (ജോയിന്റ് സെക്രട്ടറിമാർ), ഷിബു പടപ്പറമ്പത്ത് (ട്രഷ).