കോതമംഗലം :കോതമംഗലം മുൻസിപ്പൽ ഭരണ കൂടത്തിന്റെ കെടുകാര്യസ്ഥതയിലും ജനകീയ പ്രശ്നങ്ങളിൽ കാണിക്കുന്ന അനാസ്ഥയിലും പ്രതിഷേധിച്ച്ബിജെപി മുൻസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം മാർച്ചും മുൻസിപ്പൽ ഓഫിസ്സിന് മുൻപിൽ ധർണ്ണയും നടത്തി. പതിറ്റാണ്ടുകൾ പഴക്കമുള്ള മുൻസിപ്പാലിറ്റിയുടെ രണ്ടു ഷോപ്പിംഗ് കോംപ്ലക്സ്കളുടെയും കോൺക്രീറ്റ് പാളികൾ അടർന്നു വീണു കൊണ്ടിരിക്കുന്നു. കച്ചവടക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ കൊടുകേണ്ട ഭരണ കൂടം ഉറക്കം നടിക്കുന്നു. മഴ പെയ്താൽ ചെളിക്കുളമായി മാറുന്ന തങ്കളത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ അനങ്ങാപാറ നയമാണ് മുൻസിപ്പാലിറ്റിക്ക്. നഗരത്തിലെ മൂന്ന് ബസ്സ് സ്റ്റാന്റുകളും പ്രവർത്തന ക്ഷമമാക്കുന്ന കാര്യത്തിൽ തങ്കളം ബസ്സ് സ്റ്റാൻഡ് അവഗണനയിലാണ്.
വർഷങ്ങളായി പൊതു ജനം ആവശ്യപ്പെടുന്ന പൊതു ശ്മസാനതിന്റെ കാര്യത്തിലും തീരുമാനമില്ല. ചെറുപ്പള്ളിത്താഴത്ത് വർഷങ്ങൾക്കു മുൻപ് അടച്ചു പൂട്ടിയ കംഫർട്ട് സ്റ്റേഷൻ ഇപ്പോഴും പ്രവർത്തന രഹിതമാണ്. ഇങ്ങനെ എല്ലാമേഖലയിലും പരാജയമായ മുൻസിപ്പൽ ഭരണ കൂടത്തിനെതിരെയായിരുന്നു സമരം. ഇടതു ഭരണത്തിലും വലതു ഭരണത്തിലും കോതമംഗലത്തിന് രക്ഷയില്ലന്ന് ധർണ്ണ സമരം ഉത്ഘാടനം ചെയ്തു കൊണ്ട് ബിജെപി ജില്ല ഉപാധ്യക്ഷൻ എം എൻ ഗോപി പറഞ്ഞു. ധർണ്ണയിൽ ബിജെപി മുനിസിപ്പൽ സമിതി പ്രസിഡൻറ് അഡ്വ.റ്റി.ആർ അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ഗാന്ധി സ്വകയറിൽ നിന്ന് ആരംഭിച്ച മാർച്ച് മുനിസിപ്പൽ ഓഫീസിന് മുൻപിൽ എത്തിചേർന്നപ്പോൾ ബിജെപി ജില്ലാ ഉപാദ്ധ്യക്ഷൻ എംഎൻ ഗോപി ധർണ്ണ ഉത്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡൻറ് മനോജ് ഇഞ്ചൂർ ആമുഖ പ്രഭാഷണം നടത്തി. ഇറ്റി നടരാജൻ, ബസിത്ത് കുമാർ,സജീവ് മലയൻകീഴ്,കെ.ആർ രൻ ഞ്ചിത്ത്,രാമചന്ദ്രൻ നായർ, സന്ധ്യാ സുനിൽ, അനിൽ ഞാളുമഠം,പി.എസ് രാജു എന്നിവർ സംസാരിച്ചു.