Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്തേക്ക് കേന്ദ്ര ഫണ്ട്‌ അനുവദിച്ചത് ഗ്രാമ പ്രദേശങ്ങളുടെ വികസനത്തിന്‌ ഗുണകരമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ്‌ ജയകുമാർ വെട്ടിക്കാടൻ.

കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റിയെയും നെല്ലിക്കുഴി പിണ്ടിമന എന്നീ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന താലൂക്കിലെ പ്രധാന റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സെൻട്രൽ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്നും 16 കോടി രൂപ അനുവദിച്ചുകൊണ്ട് ഗ്രാമീണ റോഡുകളുടെ വികസനത്തിനും, ഗതാഗതം കൂടുതൽ മെച്ചപ്പെടുത്തുന്ന പദ്ധതികളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണ്.

തങ്കളം – തൃക്കാരിയൂർ – പിണ്ടിമന – വേട്ടാമ്പാറ റോഡിന്റെ പല ഭാഗങ്ങളും കുണ്ടും കുഴിയുമായി കിടക്കുകയാണ്.പൊതുമരാമത്ത് വകുപ്പിന് പരാതികൾ കൊടുത്ത് ജനം വലഞ്ഞിരിക്കുകയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബിജെപിയും നാട്ടുകാരും സഹിതം പല തവണ സമരത്തിനിറങ്ങുകയും നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു . എന്നിട്ടും പൊതുമരാമത് വകുപ്പ് തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. ഈ അവസരത്തിൽ പ്രസ്തുത റോഡിന് പ്രത്യേക പരിഗണന നൽകി കേന്ദ്ര ഫണ്ട്‌ അനുവദിച്ചത് ജനങ്ങൾക്ക് ആശ്വാസകരമായിരിക്കുകയാണ്. 12 കിലോമീറ്റർ റോഡ് ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി 16 കോടി രൂപയാണ് ലഭ്യമാകുന്നത്.എം എൽ എ യും, എം പി യും ഈ കേന്ദ്ര ഫണ്ടിന്റെ അവകാശ വാദവുമായി പരസ്പരം പോരടിക്കാതെ നാടിന്റെ വികസനത്തിന്‌ വേണ്ടി ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്നും ജയകുമാർ പറഞ്ഞു.

ഒരു കിലോമീറ്ററിന് ഒന്നേകാൽ കോടി രൂപയിലേറെ ലഭിക്കുന്നു. അതുകൊണ്ട് പതിവ് പോലെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് എന്തെങ്കിക്കും തട്ടി കൂട്ട് പണികൾ ചെയ്ത് റോഡ് നിർമ്മിച്ച് പോകാതെ റോഡുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തങ്ങളും കൃത്യമായി സോഷ്യൽ ഓഡിറ്റിന് വിധേയമാക്കി വേണം മുന്നോട്ട് പോകുവാനെന്നും ബിജെപി ആവശ്യപ്പെട്ടു. ഫണ്ട്‌ അനുവദിച്ച കേന്ദ്ര സർക്കാരിനും വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്കും ബിജെപി മണ്ഡലം കമ്മിറ്റി അഭിനന്ദനങ്ങൾ അർപ്പിച്ചു.

You May Also Like

SPORTS

കോതമംഗലം : സിങ്കപ്പൂരിൽ നവം 27 മുതൽ ഡിസം :02 വരെ നടക്കുന്ന 16 മത് ഏഷ്യ – പസഫിക്ക് ഷിറ്റോ റിയൂ കരാത്തെ ദൊ ചാമ്പ്യൻഷിപ്പിൽ സീനിയർ പെൺകുട്ടികളുടെ ഫൈറ്റിങ്ങ് -61...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

ACCIDENT

കോതമംഗലം :- തൃക്കാരിയൂർ മുണ്ടുപാലത്തിൽ സംരക്ഷണഭിത്തി തകർത്ത് കാർ തോട്ടിലേക്ക് പതിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോതമംഗലം തൃക്കാരിയൂർ മുണ്ടു പാലത്തിനു സമീപം നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ 10...

CRIME

കോതമംഗലം : മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റില്‍. തൃക്കാരിയൂര്‍ എരമല്ലൂര്‍ വലിയാലിങ്കല്‍ വീട്ടില്‍ അനസ് (അന്‍സാര്‍ 53) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. ചൂണ്ടി ഭാഗത്തുള്ള മണിലൈന്‍ ഇന്ത്യ...

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂളിലെ പഴയ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റുമ്പോൾ ആധുനിക സൗകര്യങ്ങളോട് കൂടിയ സ്കൂൾ കോംപ്ലക്സ് നിർമ്മിച്ചു നൽകണമെന്നും, സ്കൂളിൽ പ്ലസ്ടു ബാച്ച് അനുവദിച്ചു കിട്ടുന്നതിന് വേണ്ട അടിയന്തിര...

NEWS

തൃക്കാരിയൂർ : തൃക്കാരിയൂരിൽ സ്ഥിതി ചെയ്തിരുന്ന ഹെൽത്ത്‌ സബ് സെന്ററിന് പുതിയ കെട്ടിടം പണിയുവാനെന്ന പേരിൽ പൊളിച്ച് മാറ്റി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് മൂന്ന് വർഷമാകുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ കിടക്കുന്നു. കെട്ടിടം...

SPORTS

കോതമംഗലം : ഫുട്ബോളിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് കോതമംഗലം താലൂക്കിലെ തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂൾ. തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂളിന്റെ ഔദ്യോഗിക ഫുട്ബോൾ ടീം ആയ DBFC യെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബ് ആയ അശ്വ...

ACCIDENT

കോതമംഗലം: തൃക്കാരിയൂരിൽ രാമചന്ദ്രൻ തടത്തിൽ  എന്നയാളുടെ 2014 മോഡൽ ഡസ്റ്റർ കാറിന് തീപിടിച്ചു. ഇന്നലെ  രാത്രി 09.35ന് ആയിരുന്നു സംഭവം.  ഓടി വന്ന കാർ പോർച്ചിൽ നിർത്തിയിട്ട ശേഷം ആണ് തീപ്പിടിച്ചത്. കോതമംഗലം...

CHUTTUVATTOM

തൃക്കാരിയൂർ : ദേവസ്വം ബോർഡ്‌ ഹൈസ്കൂളിൽ ലോക കവി ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത കവിയുംയുവ കവികൾക്കുള്ള ONV പ്രഥമപുരസ്‌കാരം, വൈലോപ്പള്ളി അവാർഡ്, ലീലമേനോൻ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ വാരിക്കുട്ടിയ സ്കൂളിലെ മലയാളം...

error: Content is protected !!