Connect with us

Hi, what are you looking for?

CRIME

ബേക്കറിയിൽ നിന്നും ഒരു ലക്ഷം രൂപയും ബൈക്കുമായി കടന്നു കളഞ്ഞ ജീവനക്കാരൻ പിടിയിൽ.

പെരുമ്പാവൂർ: ജോലി ചെയ്യുന്ന ബേക്കറിയിൽ നിന്നും ഒരു ലക്ഷം രൂപയും ബൈക്കുമായി കടന്നു കളഞ്ഞ ജീവനക്കാരൻ പിടിയിൽ. നിരവധി കേസുകളിലെ പ്രതിയായ തൃശൂർ മുളങ്കുന്നത്തുകാവ് അവണൂർ ശ്രീവത്സത്തിൽ പ്രസാദ് (32) ആണ് കുന്നത്തുനാട് പോലീസിന്‍റെ പിടിയിലായത്. കിഴക്കമ്പലത്തെ ബേക്കറിയിൽ നിന്നുമാണ് പണവും ബൈക്കുമായി കടന്നു കളഞ്ഞത്. ജോലിക്ക് കയറിയശേഷം എല്ലാവരുടേയും വിശ്വാസം ആർജ്ജിച്ച് അവിടെനിന്നും മോഷണം നടത്തുകയാണ് ഇയാളുടെ രീതി. കഴിഞ്ഞ 13 ന് കിഴക്കമ്പലത്തും ഇതു തന്നെയാണ് ചെയ്തത്. തുടർന്ന് ഒളിവിൽ കഴിഞ്ഞിരു൬ ഇയാളെ റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂർ ഭാഗത്ത് നിന്നുമാണ് പിടികൂടിയത്.

പിടികൂടിയ സമയം ഇയാളുടെ കൈവശം ആലുവയിലെ ലോഡ്ജിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണുകളും ഉണ്ടായിരുന്നു. പടമുകളിലെ ഒരു ഹോസ്റ്റലിൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് ആലുവയിൽ വിൽപ്പന നടത്തിയതായി പ്രതി പോലിസിനോട് സമ്മതിച്ചു. ബൈക്ക് ആലുവ ചൂണ്ടിയിൽ നിന്നും പോലീസ് കണ്ടെടുത്തു. ഇയാൾക്ക് 2005 മുതൽ തൃശ്ശൂർ ഈസ്റ്റ്, ചാലക്കുടി, പേരാമംഗലം, തൃശ്ശൂർ വെസ്റ്റ്, കോട്ടയം ഗാന്ധിനഗർ, കോട്ടയം എരുമേലി, തൃക്കാക്കര, എറണാകുളം സെൻട്രൽ എന്നീ സ്റ്റേഷനുകളിലായി പതിനാറ് മോഷണ കേസുകളുണ്ട്.

മൂന്നര വർഷത്തോളം ജയിലിൽ കഴിഞ്ഞിട്ടുമുണ്ട്. പെരുമ്പാവൂർ എ.എസ്.പി അനൂജ് പലിവാൽ കുന്നത്തുനാട് ഇൻസ്പെക്ടർ വി.ടി ഷാജൻ, എസ്.ഐ കെ.ടി.ഷൈജൻ, എ.എസ് ഐ കെ.എ.നൗഷാദ് ,സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എ അബ്ദുൽ മനാഫ് കെ.എ അഫ്സൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

You May Also Like

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്....

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

NEWS

പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

error: Content is protected !!