നെല്ലിക്കുഴി : കൗതുക കാഴ്ച്ചയൊരുക്കി ചിത്രശലഭം വിരുന്നിനെത്തി.കുറ്റിലഞ്ഞി ഓലിപ്പാറയിലാണ് ഈ സുന്ദരി വിരുന്നുകാരിയായത്, കുറ്റിലഞ്ഞി ഓലിപ്പാറ നിവാസികള്‍ക്ക് കൗതുക കാഴ്ച്ചയായി. ഓലിപ്പാറ കപ്പലാവും ചുവട്ടില്‍ അലിയാരിന്റെ വീട്ടിലാണ് ഈ കൗതുകം നിറഞ്ഞ ചിത്രശലഭം വിരുന്നിനെത്തിയത്. കൗതുകം നിറഞ്ഞ ഈ ചിത്രശലഭം ഈ കുടുംബത്തോടൊപ്പവും ഇതറിഞ്ഞെത്തിയ പ്രദേശവാസികള്‍ക്കും നയന മനോഹര കാഴ്ച്ചയായി. പിന്നീടിതിനെ പ്രകൃതിയിലേക്ക് ഇവര്‍ തന്നെ പറത്തിവിട്ടു. ശക്തമായ പേമാരിയില്‍ വഴിതെറ്റി വന്നതാകാം ഈ കൗതുക വര്‍ണ്ണമുളള ശലഭം എന്ന് അനുമാനിക്കുന്നു.
