കുട്ടമ്പുഴ: ഉരുളൻതണ്ണിയിൽ 11 Kv ലൈനിൽ നിന്ന് ഷോക്കേറ്റ് ട്രാൻസ്ഫോമറിലേക്ക് വീണ മലയണ്ണാന് ദാരുണ അന്ത്യം. കുട്ടമ്പുഴ പഞ്ചായത്തിലെഉരുളൻതണ്ണിക്കവലയിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമറിലാണ് അണ്ണാന് ജീവൻ നഷ്ടമായത്.

തൊട്ടടുത്ത് നിന്ന തേക്ക് മരത്തിൽ നിന്ന് തെങ്ങിലേക്ക് ചാടിക്കയറുന്നതിനിടയിൽ 11 Kv ലൈനിൽ തട്ടിയ ശേഷം ട്രാൻസ്ഫോമറിലേക്ക് വീഴുകയായിരുന്നു. KSEB ഉദ്യോഗസ്ഥർ എത്തി വൈദ്യുതി ഓഫാക്കിയശേഷം വനം വകുപ്പ് ജീവനക്കാർ മലയണ്ണാനെ പുറത്തെടുത്ത് മേൽ നടപടിക്കായി കൊണ്ടു പോയി.



























































