കോതമംഗലം: ഇന്ത്യയിൽ പ്രഥമ ടെലി മെഡിസൻ ഫോർ ഓറൽ കാൻസർ സ്ക്രീനിങ്ങ് മൊബൈൽ യൂണിറ്റിൻ്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ നിർവ്വഹിച്ചു. ഇന്ദിര ഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ കെ.എം. പരീത് അധ്യക്ഷനായി . ലോഗോ പ്രകാശനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ.ജോസ് ജൂലിയൻ, റോട്ടറി ഡിസ്ട്രിക് ഗവർണർ ജോസ് ചാക്കോ, റോട്ടറി ഫൗണ്ടേഷൻ ചെയർമാൻ ജയശങ്കർ, പെരുമ്പാവൂർ സെൻട്രൽ റോട്ടറി ക്ലബ് പ്രസിഡൻ്റ് ഡോ: എബ്രാഹം ജോർജ് , സെക്രട്ടറി പത്രോസ് ജേക്കബ് , മാധവ് ചന്ദ്രൻ, പി കെ ബിജേഷ് , എൽദോ ടി പോൾ , എന്നിവർ സംസാരിച്ചു. ദന്ത ചികിത്സ രംഗത്ത് ടെലി മെഡിസിൻ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ശ്രീചിത്തിര മെഡിക്കൽ സയൻസിൻ്റെ സേവനം എല്ലാവർക്കും ലഭ്യകുന്ന യൂണിറ്റ് റോട്ടറി ഫൗണ്ടേഷനാണ് സ്പോൺസർ ചെയ്തിരിക്കുന്നത്.
