കോതമംഗലം : കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ മുണ്ടയ്ക്കാപ്പടി ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ദീർഘനാളായുള്ള പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്നും,മണ്ഡലത്തിൽ ആവശ്യമായ ഇടങ്ങളിലെല്ലാം ലൈറ്റുകൾ ഉടൻ സ്ഥാപിക്കുമെന്നും എംഎൽഎ പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി,കോട്ടപ്പടി എട്ടാം വാർഡ് മെമ്പർ അജിത വിൽസൺ,പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
