കോതമംഗലം :- കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടികൾ ക്ക് എതിരെ കർഷക കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മറ്റി പ്രധിഷേധിച്ചു. നെല്ലിക്കുഴി കവലയിൽ നടന്ന പ്രധിഷേധ സമരം കെ പി സി സി നിർവാഹക സമതി അംഗം കെ പി ബാബു ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം വി റെജി ആദ്യക്ഷത വഹിച്ചു. എം എസ് എൽദോസ്, എം എം അബ്ദുൾ കരിം, കെ എം മുഹമ്മദ്, ജയിംസ് കോറമ്പേൽ, ബാബു ജോസഫ്, പരീത് പട്ടമ്മാവുടി, സത്താർ വട്ടക്കുടി, അലി പടിഞ്ഞാറെചാലി, ബഷീർ പുല്ലോളിൽ എന്നിവർ പ്രസംഗിച്ചു.
