നെല്ലിക്കുഴി : കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായിട്ടാണ് ചാലഞ്ച്പരിപാടിയിലൂടെ ബഡ്ഷീറ്റുകൾ സമാഹരിച്ചത്. നങ്ങേലിൽ ആയുർവ്വേദ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന നെല്ലിക്കുഴി പഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് എത്തിക്കാനുള്ള ബഡ്ഷീറ്റുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവിയ്ക്ക് പി.ടി.എ.പ്രസിഡൻ്റ് സലാം കവാട്ട് കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഏ.ആർ.വിനയൻ, സെക്രട്ടറി എസ്.മനോജ്, അസിസ്റ്റൻറ്സെക്രട്ടറി അസീസ് പായിപ്ര, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ സഹീർ കോട്ടപ്പറമ്പിൽ, വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൻ താഹിറ സുധീർ, പഞ്ചായത്ത് അംഗങ്ങളായ ആസിയ അലിയാർ, എം.കെ.സുരേഷ്, സൽമ ലത്തീഫ്, സ്കൂൾ സീനിയർ ഇൻ ചാർജ്ജ് സിമി പി.മുഹമ്മദ്, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ നിഷ ടീച്ചർ എന്നിവർ സംബന്ധിച്ചു.
