നേര്യമംഗലം : കാവളങ്ങാട് ഗ്രാമപഞ്ചായത്തിൽ ഊന്നുകൽ ടൗണിലെ ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് സ്ഥാപികുന്ന കൊടിമരവും ഇന്ദിരാജിയുടെ സ്തുപവും രാഷ്ട്രീയ എതിരാളികൾ മാരകയുധങ്ങൾ ഉപയോഗിച്ച് പാടെ നശിപ്പിച്ചുകളഞ്ഞു. സംഭവത്തിൽ കവളങ്ങാട് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിക്ഷേധിക്കുകയും ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തു. പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പോലീസ് മാർച്ച് ഉൾപ്പെടെ ഉള്ള സമരപരിപാടികൾ നടത്തുന്നതിന് തീരുമാനിച്ചിട്ടിണ്ട്.
ഊന്നുകൾ ഐ. എൻ. ടി. യു. സി ഓഫീസിൽ വച്ച് ചേർന്ന പ്രതിക്ഷേദ യോഗത്തിൽ കൊണ്ഗ്രെസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ. ആർ പൗലോസ് അധ്യക്ഷത വഹിച്ചു.
കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് എബി. എബ്രഹാം ജില്ലാ സെക്രട്ടറി പി. എസ്. എം സാദിക്ക് ബ്ലോക്ക് സെക്രട്ടറിമരായ ബെന്നി പോൾ ജോബി ജെകബ്, ഐ. എൻ. ടി. യു. സി. മണ്ഡലം പ്രസിഡന്റ് ജിജോ ജോർജ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജസ്റ്റിൻ ജോസ്, ജോഷി കുര്യാക്കോസ് എന്നിവരും അഭിലാഷ്, ജോൺ, ബിജു കളമ്പനാൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വെഞ്ഞാറമൂട് ഇരട്ടകൊലക്കേസിൽ ഇടതുപക്ഷക്കാർ പ്രതിക്ഷേധം രേഖപ്പെടുത്തിയതാണോ എന്ന് നേതാക്കൾ ആരോപിച്ചു.