കവളങ്ങാട്: യാക്കോബായ സുറിയാനി സഭയിൽ നൂറ്റാണ്ടുകളായി പിതാക്കന്മാർ പടുത്തുയർത്തി ആരാധന നടത്തി പോരുന്ന പുണ്യപുരാതന ദൈവാലയങ്ങൾ കേവലം 100 വർഷം പഴക്കമുള്ള ഓർത്തഡോക്സ് വിഭാഗങ്ങൾ രേഖകൾ ചമച്ചുണ്ടാക്കി, സിംഹ ഭുരിപക്ഷമുള്ള ആളുകളെ തെരുവിലിറക്ക് വിട്ട് കൈയ്യേറി അരാജകത്വം സൃഷ്ടിക്കുന്നതിനെതിരെയും, ക്ലേശകരമായ ഈ അവസ്ഥയിൽ നിന്ന് യാക്കോബായ സഭയെ നിയമനിർമ്മാണത്തിലൂടെ സംരക്ഷിക്കണം എന്ന് ബഹു.ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടും, ഈ ആവശ്യത്തിനു വേണ്ടി സഹനസമരം നടത്തുന്ന തോമസ് മാർ അലക്സന്ത്രയോസ്, മാത്യൂസ് മാർ തീമോത്തിയോസ്, ബർ യൂഹാനോൻ റമ്പാൻ എന്നിവരുടെ സമരത്തിന് പിൻതുണ പ്രഖ്യാപിച്ച് പ്രതിഷേധ യോഗം നടത്തി. വികാരി ഫാ.എൽദോസ് പുൽപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം മേഖല സഹായമെത്രാപ്പോലീത്ത ഏലീയാസ് മോർ യൂലിയോസ് ഉത്ഘാടനം ചെയ്തു. ഈ കോവിഡ് കാലത്ത് സഹജീവികളായ മനുഷ്യരെ പരസ്പരം സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുവാൻ ഉത്തരവാദിത്വപ്പെട്ട് പ്രവർത്തിക്കേണ്ട സഭാ മക്കളെ മന:പൂർവ്വം സമരമുഖത്ത് എത്തിക്കുവാൻ ഓർത്തഡോക്സ് കാർ ശ്രമിക്കുമ്പോൾ ധാർമീയത നഷ്ടപ്പെടുത്തുന്ന പ്രവർത്തനമാണ് ഇക്കൂട്ടരുടേതെന്നും, സമൂഹത്തിനും സഭക്കും വെല്ലുവിളിയായി പ്രവർത്തിക്കുന്ന ഇവരെ എന്തു വില കൊടുത്തും നേരിടും എന്നും മെത്രാപ്പോലീത്ത ഉത്ഘാടന പ്രസംഗത്തിൽ ഓർപ്പിച്ചു.
കോതമംഗലം മതമൈത്രി സംഘടന പ്രവർത്തകനും മുനിസിപ്പൽ പ്രതിപക്ഷ നേതാവുമായ K A നൗഷാദ് മുഖ്യ പ്രഭാക്ഷണം നടത്തി. ഫാ ജേക്കബ് കുടിയിരിക്കൽ. ഫാ മോൻസി നിരവത്ത് കണ്ടത്തിൽ ട്രസ്റ്റിമാരായ വർഗീസ് പുന്നേലിൽ, ബൈജു കോഴേക്കാട്ട് ,ജോർജ് ഇടപ്പാറ, വി. എസ്. ജോർജ്, ബെന്നി പോൾ എന്നിവർ പ്രസംഗിച്ചു,