നെല്ലിക്കുഴി : വൈദ്യുതി വകുപ്പ് നെല്ലിക്കുഴി സെക്ഷനിലെ ഇക്കൊല്ലത്തെ ഓണാഘോഷം ഒഴിവാക്കുകയും അതിലേക്ക് നീക്കിവച്ച തുക നെല്ലിക്കുഴി സന്തോഷ് വാരിക്കാടന്റെ ചികിൽസക്കായി കൊടുക്കാനായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ തുക കൈമാറി. അറിയപ്പെടുന്ന വാദ്യ കലാകാരനായ സന്തോഷിന്റെ ജീവിതാവസ്ഥ മനസ്സിലാക്കിയ ഓവർസിയർ ശിവനും, ലൈൻമാൻ മുഹമ്മതും മുൻകൈയെടുത്തു സമാഹരിച്ച തുക സന്തോഷിന്റെ വീട്ടിൽ എത്തിച്ചു നൽകുകയായിരുന്നു.
