കോതമംഗലം: കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ ദുരന്തനിവാരണ – മൃതസംസ്ക്കാര പ്രവർത്തനങ്ങൾക്കായി രൂപീകരിച്ചിരിക്കുന്ന സന്നദ്ധ സേനയാണ് “കോതമംഗലം സമിരിറ്റൻസ്”. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതത്വം നൽകാനാണ് ഈ സന്നദ്ധ സേന രൂപീകരിച്ചിട്ടുള്ളത്. 120 അംഗങ്ങളുള്ള ഈ സന്നദ്ധ സേന അംഗങ്ങൾക്കുള്ള പരിശീലന പരിപാടി ബിഷപ്പ് സ് ഹൗസിനോട് ചേർന്നുള്ള സെൻ്റ് ജോസഫ്സ് സെമിനാരി ഹാളിൽ വച്ച് നടത്തുകയുണ്ടായി.
കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ച യോഗം ആൻറണി ജോൺ MLA ഉത്ഘാടനം ചെയ്തു. കോതമംഗലം തഹസീൽദാർ റെയ്ചൽ കെ. വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.
കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ റവ.ഡോ.തോമസ് പറയിടം സ്വാഗതം ആശംസിച്ചു. കോതമംഗലം താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.അഞ്ജലി ഉണ്ണികൃഷ്ണൻ, സ്റ്റാഫ് നേഴ്സ് സ്മിത ബേക്കർ , ഫയർഫോഴ്സ് സ്റ്റേഷൻ മാസ്റ്റർ കരുണാകരൻ പിള്ള ,ജോൺസൺ കറുകപ്പിള്ളിൽ ,ജിബിൻ ജോർജ് എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് ,ഫയർ & റെസ്ക്യൂ ,സിവിൽ ഡിഫൻൻസ് എന്നി ഡിപ്പാർട്ടുമെൻ്റ്കൾ പരിശീലന ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.