നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കണ്ടയ്മെന്‍റ് സോണ്‍ ആയതോടെ പഞ്ചായത്ത് അതിര്‍ത്തികള്‍ പോലീസ് അടച്ചു. പഞ്ചായത്തില്‍ നിന്ന് പുറത്തേക്കൊ അകത്തേക്കൊ പ്രവേശനം പൂര്‍ണമായും നിരോധിച്ചു. ആലുവ – മൂന്നാര്‍ റോഡിലൂടെ പോലീസ് അനുമതിയോടെ വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാമെങ്കിലും നെല്ലിക്കുഴി അതിര്‍ത്തിയില്‍ ഒരിടത്തും വാഹനത്തിന് സ്റ്റോപ്പില്ല. പഞ്ചായത്തിലെ മുഴുവന്‍ ഉള്‍വഴികളും നാളെയോടെ പോലീസ് സീല്‍ ചെയ്യും.വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ ഒരാള്‍ക്കും ഇന്ന് മുതല്‍ വീടിന് പുറത്ത് ഇറങ്ങാന്‍ അവകാശമില്ല. ലംഘനം നടത്തിയാല്‍ അറസ്റ്റുള്‍പ്പടെയുളള നടപടികള്‍ നേരിടേണ്ടി വരും 7 ദിവസത്തേ ക്കാണ് കണ്ടെയ്മെന്‍റ് സോണായി ജില്ലാകളക്ടര്‍ പ്രഖ്യാപിച്ചിട്ടുളളത്. പുതിയ
കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കയും രോഗമുളളവര്‍ നെഗറ്റീവ് ആവുകയും ചെയ്താല്‍ കണ്ടെയ്മെന്‍റ് സോണ്‍ നീളാതെ പിന്‍വലിക്കും 3 രോഗികളാണ് നിലവില്‍ പഞ്ചായത്തില്‍ ഉളളത് ഇവരുടെ സബര്‍ക്കപട്ടിക വലുതായതും പഞ്ചായത്തിന്‍റെ പല ഭാഗങ്ങളില്‍ ഉളളവരും ആയതാണ് പഞ്ചായത്ത് മുഴുവന്‍ കണ്ടെയ്മെന്‍റ് സോണിലേക്ക് മാറിയത്.
നാളെ തിങ്കളാഴ്ച്ചയും പഞ്ചായത്തില്‍ സബൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കും ചൊവ്വാഴ്ച്ച മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കായുളള കടകള്‍ പഞ്ചായത്തിന്‍റെ അനുമതിയോടെ പ്രവര്‍ത്തിക്കും.ഇതിന്‍റെ പ്രവര്‍ത്തന സമയം രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണി വരെയാണ്.റേഷന്‍ കടകള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കും . നെല്ലിക്കുഴി ,ചെറുവട്ടൂര്‍,തൃക്കാരിയൂര്‍ തുടങ്ങിയ കവലകളില്‍ 50 മീറ്റര്‍ അകലത്തിലായി രണ്ട് പലചരക്ക് കട,രണ്ട് പച്ചക്കറി കട, 1 ബേക്കറി ഫ്രൂട്സ് കട ഇവ രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണിവരെ പ്രവര്‍ത്തിക്കും മറ്റ് ഉള്‍ഗ്രാമങ്ങളില്‍ വാര്‍ഡില്‍ ഓരൊ പച്ചക്കറി പലചരക്ക് കടകള്‍ പ്രവര്‍ത്തിപ്പിക്കാം .വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ച് അനുമതി വാങ്ങണം. ഇതിനായുളള ഫോറം ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും വ്യാപാരി സംഘടന നേതാക്കളുടെയും കയ്യില്‍ ലഭ്യമാണ് .നാളെ ഉച്ചക്ക് 1 മണിക്ക് ഉളളില്‍ ഇത് പഞ്ചായത്തില്‍ ലഭ്യമാകുന്ന തരത്തില്‍ എത്തിക്കണം.ആശൂപത്രകള്‍ ,ലാബുകള്‍,മെഡിക്കല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കും.
പഞ്ചായത്തില്‍ മൂന്ന് ചിക്കന്‍ കട മൂന്ന്,ഇറച്ചിക്കട ഇവ പ്രവര്‍ത്തിപ്പിക്കാം . പച്ചമീന്‍ ഈ കണ്ടെയ്മെന്‍റ് സോണ്‍ കാലാവധിയില്‍ നിരോധനമുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ എത്തുന്നവര്‍ പോലീസിന്‍റെ പരിശോധനകള്‍ക്കും നിബന്ധനകള്‍ക്കും
വിധേയരായിരിക്കും.വാഹന യാത്ര പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.വീടിന് ഏറ്റവും അടുത്തുളള കടകള്‍ തെരഞ്ഞെടുക്കണം. നെല്ലിക്കുഴി പഞ്ചായത്തില്‍ വ്യാപാര സംഘടന പ്രതിനിധികളുമായി നടന്ന കൂടിയാലോചന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി അദ്ധ്യക്ഷയായി, കോതമംഗലം ഡെപ്യൂട്ടി തഹല്‍സീദാര്‍ അനില്‍ മാത്യു,കോതമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍,ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ കോട്ടപറബില്‍ ,സെക്രട്ടറി എസ്.മനോജ് വ്യാപാരി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
വെളളിയാഴ്ച്ചത്തെ ബലി പെരുനാള്‍ ദിനം കണ്ടെയ്മെന്‍റ് സോണില്‍ എന്ത് നടപടികള്‍ കൈകൊളളണമെന്ന് തീരുമാനിക്കുന്നതി നായി നാളെ ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് ഹാളില്‍ മുസ്ലീം മഹല്ല് ഭാരവാഹികളെ ഉള്‍കൊള്ളിച്ച് യോഗം നടക്കും തുടര്‍ന്ന് തീരുമാനം എടുക്കാനാണ് നീക്കം . പഞ്ചായത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കാന്‍ പഞ്ചായത്തില്‍ ഫോറം പൂരിപ്പിച്ച് നല്‍കി മുന്‍കൂര്‍ അനുമതി വാങ്ങണം.