കോതമംഗലം: അടിവാട് – കൂറ്റംവേലി റോഡിൽ പഞ്ചായത്ത് കവലയ്ക്ക് സമീപം ടൈൽ വിരിക്കുന്ന പ്രവർത്തി ആരംഭിച്ചു.പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തു കൂടി കടന്നു പോകുന്ന പ്രധാന റോഡായ അടിവാട് – കൂറ്റംവേലി റോഡിൽ പഞ്ചായത്ത് കവലയിൽ സ്ഥിരമായി റോഡ് തകരുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്.ഇതിന് ശാശ്വത പരിഹാരം കാണുന്നതിൻ്റെ ഭാഗമായിട്ടാണ് പ്രസ്തുത സ്ഥലത്ത് ടൈൽ വിരിക്കുന്നത്.അടിവാട് – കൂറ്റംവേലി റോഡിൽ ടാറിങ്ങ് മെയ്ൻ്റനൻസ് വർക്കുകൾ നേരത്തെ പൂർത്തീകരിച്ചിരുന്നു.ഇതിൻ്റെ തുടർച്ചയിലാണ് ഇപ്പോൾ ടൈൽ വിരിക്കുന്ന പ്രവർത്തി ആരംഭിച്ചിട്ടുള്ളത്.
ടാറിങ്ങ് മെയ്ൻ്റനൻസിനും ടൈൽ വിരിക്കുന്ന പ്രവർത്തിക്കുമായി 18 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ അടിവാട് – കൂറ്റംവേലി റോഡ് ബി എം ബി സി നിലവാരത്തിൽ നവീകരിക്കുന്നതിനായി കഴിഞ്ഞ ബഡ്ജറ്റിൽ 5 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും, സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് വേഗത്തിൽ ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്നും ആന്റണി ജോൺ എം എൽ എ അറിയിച്ചു.