കോതമംഗലം: പ്രീ പ്രൈമറി ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കായി സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യ കിറ്റുകളുടെ വിതരണം കോതമംഗലം താലൂക്കിൽ ആരംഭിച്ചു.കരിങ്ങഴ ഗവൺമെന്റ് എൽ പി സ്കൂളിൽ രക്ഷിതാക്കൾക്ക് കിറ്റുകൾ കൈമാറി കൊണ്ട് ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.അരി,ചെറുപയർ,കടല,
ഭക്ഷ്യ കിറ്റുകളുടെ വിതരണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു. ചടങ്ങിൽ വാർഡ് കൗൺസിലർ സിന്ധു ജിജോ,വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ജാൻസി മാത്യൂ,എഇഒ പി എൻ അനിത,ഡി ഇ ഒ ലത കെ,മുവാറ്റുപുഴ സപ്ലൈകോ ഡിപ്പോ മാനേജർ ഹനീഫ ഇ എച്ച്,ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ജ്യോതിഷ് പി,എസ് എം സി ചെയർമാൻ മിലൻ ആന്റണി,ഹെഡ്മിസ്ട്രസ്സ് സാജിദ മൈതീൻ,ഡേറ്റ എൻട്രി ഓപ്പറേറ്റർ പ്രീത,സപ്ലൈകോ ജീവനക്കാർ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.



























































