കോതമംഗലം: മദ്യവില്പപനയെക്കുറിച്ച് പോലീസിന് വിവരം നൽകിയെന്നാരോപിച്ച് വനിതാ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച കേസിൽ കുട്ടമ്പുഴ പോലീസ് 3 പേർക്കെതിരെ കേസെടുത്തു.പിണവൂർകുടി സ്വദേശികളായ മധു, മനു, പ്രതാപൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പിണവൂർകുടിയിൽ ഒരു ക്ലബിൻ്റെ വിഷു ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ വാർഡ് മെമ്പറെ ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറിയെന്നുമാണ് പരാതി.കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ യുഡിഎഫ് സമരരംഗത്തിറങ്ങുമെന്ന് സ്ഥലം സന്ദർശിച്ച യുഡിഎഫ് ജില്ലാ കൺവീനറും കോതമംഗലം നിയോജക മണ്ഡലം സ്ഥാനാർത്ഥിയുമായ ഷിബു തെക്കുംപുറം പറഞ്ഞു.


















































