കോതമംഗലം കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വയോധികന് പരിക്ക്. തട്ടേക്കാട് വനാതിര്‍ത്തിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.തട്ടേക്കാട് സ്വദേശി 91 വയസുള്ള ശങ്കരനെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തട്ടേക്കാട് വനാതിര്‍ത്തയിലുള്ള വീടുകള്‍ക്ക് സമീപം ബുധനാഴ്ച രാവിലെ എട്ടോടെയാണ് കാട്ടാന എത്തിയത്.ആനയെ കണ്ട് സമീപത്തെ വീട്ടിലുള്ളവരുടെ ബഹളംകേട്ട് വീടിന് പുറത്തിറങ്ങിയ ശങ്കരന് നേര്‍ക്ക് ആന പാഞ്ഞടുക്കുകയായിരുന്നു.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിലത്തുവീണ ശങ്കരന്റെ തലയിലും കൈകാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.ശങ്കരന്റെ വീട് ഉള്‍പ്പടെ ആറ് വീടുകളാണ് വനത്തോട് ചേര്‍ന്നുള്ളത്. ഈ ഭാഗത്ത് ഫെന്‍സിംഗ് സ്ഥാപിക്കാത്തതാണ് പ്രശ്‌നമെന്ന് വീട്ടുകാര്‍ പറഞ്ഞു. ഷിബു തെക്കുംപുറം എംഎല്‍എ പരിക്കേറ്റ ശങ്കരനെ ആശുപത്രയിലെത്തി സന്ദര്‍ശിച്ചു. പരിക്കേറ്റ ശങ്കരനെ വിദഗ്ദ്ധ ചികിത്സക്കായി കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

















































