കൂത്താട്ടുകുളം: ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കടവല്ലൂര്‍ നോര്‍ത്ത് പുന്നമറ്റം നിരവത്ത് ജെഫിന്‍(27) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ നെല്ലൂരാന്‍ പാറയില്‍ വച്ചാണ് പിടികൂടിയത്. കഞ്ചാവ് വില്‍പ്പനക്കായ് കൊണ്ടുവരുമ്പോഴണ് കസ്റ്റഡിയിലെടുത്തത്. അന്വേഷണ സംഘത്തില്‍ രാമമംഗലം ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ്, എസ്‌ഐമാരായ സി.ആര്‍ രഞ്ജുമോള്‍, രാജു പോള്‍, ഷിബു വര്‍ഗീസ്, സീനിയര്‍ സിപിഒമാരായ പി.കെ മനോജ്, മിഥുന്‍ തമ്പി , ലെനീഷ് എന്നിവരാണുണ്ടായിരുന്നത്.
