പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തില്‍ തണ്ണിമത്തന് കൃഷിയില്‍ നൂറ് മേനി വിളവ് നേടി യുവകര്‍ഷകനായ ജെറി ജോയി. പാട്ടത്തിന് എടുത്ത രണ്ട് ഏക്കര്‍ കൃഷിയിടത്തില്‍ കിരണ്‍ ഇനത്തിലുളള തണ്ണിമത്തനാണ് താരമായത്.ബിരുദാനന്തര ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ള ജെറിന് മറ്റ് ഒരും ജോലിക്കും പോകാതെ പൂര്‍ണ്ണ സമയങ്ങളിലും കൃഷിയില്‍ സജീവമാണ്. പത്ത് കിലോഗ്രാമിന് മുകളില്‍ വരെ തൂക്കമുള്ള തണ്ണിമത്തന് ഉല്പ്പാദിക്കുവാന് കഴിഞു തണ്ണിമത്തന് കൃഷിക്ക് പുറമെ പച്ചക്കറികള്‍ ആയ വെണ്ട, സലാഡ് വെള്ളിരി , മുള്ളന്‍ വെള്ളിരി എന്നിവ എല്ലാ ജെറിന് വിപുലമായി കൃഷി ചെയ്ത് വരുന്നു.
ജെറിന്റെ കൃഷിയിടത്തില്‍ തണ്ണിമത്തന് കൃഷിയുടെ വിളവെടുപ്പ് ജനപ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ആഘോഷമാക്കി.തണ്ണിമത്തന് പാടത്ത് നടന്ന വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ജെയിംസ് ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് വെസ് പ്രസിഡന്റ് ലൂസി സന്തോഷ് അദ്ധ്യക്ഷത വഹിച്ച വിളവെടുപ്പില്‍ വികസന കാര്യ സ്റ്റാ. കമ്മിറ്റി ചെയര്മാന് അനില്‍ എബ്രഹാം, ക്ഷേമകാര്യ സ്റ്റാ. കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീല റോയി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ. കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ബിജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രദീപ് കെ.സി, ജിജി മാത്യു, ജിനേഷ് കെ.പോള്‍, ജോബി വി.ജി, വിന്‍സെന്റ് എബ്രാഹാം, തുടങ്ങിയവര്‍പ്രസംഗിച്ചു.
വിവിധ കര്‍ഷക സമിതി ഭാരഭാവികള്‍ , കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.അടുത്ത വര്‍ഷം മുതല്‍ പഞ്ചായത്തില്‍ വിവിധയിനം തണ്ണിമത്തന് കൃഷി കൂടുതല്‍ വ്യാപിപ്പിച്ച് തണ്ണിമത്തന് കൃഷി കൂട്ടങ്ങള്‍ സൃഷ്ടിക്കാനാണ് പഞ്ചായത്തും കൃഷിഭവനും ലക്ഷ്യമിടുന്നത്.






















































