Connect with us

Hi, what are you looking for?

AGRICULTURE

കുലച്ച വാഴകൾ കാറ്റിൽ നശിച്ചു പോകാതിരിക്കാൻ കാർഷിക ഉപകരണം; യുവ എഞ്ചിനീയർ വികസിപ്പിച്ചെടുത്ത കാർഷിക ഉപകരണത്തിന് പേറ്റന്റ് ലഭിച്ചു.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ കോഴിക്കോട് സ്വദേശി സംജീദ് സലാം എന്ന യുവ എഞ്ചിനിയർ വികസിപ്പിച്ചെടുത്ത ഉപകരണത്തിന് കേന്ദ്ര സർക്കാറിന്റെ പേറ്റന്റ് ലഭിച്ചു. വാഴ കർഷകർക്ക് ഏറെ ഉപകാരപ്രദമായ ഈ ഉപകരണം കുലച്ച വാഴകൾ കാറ്റിൽ നശിച്ചു പോകാതിരിക്കാൻ സഹായിക്കുന്നതാണ്. 2019 ൽ രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കുമ്പോൾ വികസിപ്പിച്ചെടുത്ത ഈ ഉപകരണം വളരെ വിജയകരമായി പരീക്ഷിച്ചിട്ടുള്ളതാണ്.


വളരെ ചിലവ് കുറഞ്ഞ രീതിയിൽ നിർമ്മിക്കാവുന്ന ഈ ഉപകരണത്തിന് പ്രധാനമായി രണ്ട് ഇരുമ്പ് കമ്പികൾ ഫ്രയിമിന്റെ സഹായത്തോടെ വാഴയിൽ ഘടിപ്പിക്കുകയും വാഴ വളരുന്നതിനനുസരിച്ച് കമ്പികൾ സ്വയം ക്രമീകരിച്ച് വാഴയ്ക്ക് ശക്തമായ രീതിയിൽ ഊന്നൽ നൽകുകയും ചെയ്യുന്നു. കൃഷിക്കാർക്ക് ഈ ഉപകരണം 60-70 രൂപ തോതിൽ നിർമ്മിച്ച് നൽകാവുന്നതാണ്. കോതമംഗലം കൃഷിവകുപ്പ് ഉദ്യോഗസ്ഥർ മുമ്പാകെ ഈ ഉപകരണം എം. എ കോളേജിൽ നിന്ന് പരിചയപ്പെടുത്തിയിട്ടുണ്ട്. വ്യാവസായിക അടിസ്ഥാനത്തിൽ ഇത് നിർമ്മിച്ച് സബ്സിഡി നിരക്കിൽ കർഷകർക്ക് വിതരണം ചെയ്യാൻ കൃഷിവകുപ്പ് എഡിഎ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേരള സ്റ്റാർട്ട് അപ്പ് മിഷൻ നടത്തിയ സൂതന സാങ്കേതിക മേഖലയിലെ മത്സരത്തിൽ ഈ ഉപകരണത്തിന് 2 ലക്ഷം രൂപ പാരിതോഷികം ലഭിക്കുകയുണ്ടായി.

ഒരു പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ സംജീദ് സലാം കോളെജിലെ ജൂനിയർ വിദ്യാർത്ഥികളും അദ്ധ്യാപകരുമായി ചേർന്ന് കാർഷിക മേഖലയിലെ പ്രശ്ന പരിഹാരത്തിനുള്ള മാർഗ്ഗങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ഈ പദ്ധതിയെക്കുറിച്ച് കെ എസ് ഐ ഡിസിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തപ്പോൾ മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ ഒരു റൂറൽ ഡവലപ്മെന്റ് സെന്റർ തുടങ്ങുവാനുള്ള സന്നദ്ധത അറിയിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് കൊച്ചിയിലുള്ള കെ എസ് ഐ ഡിസി ഓഫീസും കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും കോളേജ് അസ്സോസിയേഷനും കർഷകരും കൈകോർത്തു കൊണ്ട് കോളേജിൽ ഒരു ഇന്നവേഷൻ ഡവലപ്മെൻ സെന്റർ ആരംഭിക്കുന്നതാണ്.

ഈ പ്രാജക്ടിൽ വിവിധ മേഖലയിലുള്ള കർഷകർക്ക് നേരിട്ട് അധ്യാപകരോടും വിദ്യാർത്ഥികളോടും ആശയ വിനിമയം നടത്തുവാനും വിദ്യാർത്ഥികൾ തന്നെ അദ്ധ്യാപകരുടെ സഹായത്തോടെ പ്രശ്നപരിഹാരം നടപ്പാക്കുവാനുമാണ് ഉദ്ദേശിക്കുന്നത്. ഇത് വഴി പുതിയ തലമുറയിലുള്ള വിദ്യാർത്ഥികൾക്ക് കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ മനസ്സിലാക്കുവാനും പുതിയ സംരംഭങ്ങൾ തുടങ്ങുവാനും ഉപകരിക്കുന്നതാണ്. ഇതുമായി
ബന്ധപ്പെട്ട് സെമിനാറുകൾ ക്ലാസ്സുകൾ, ശില്പശാലകൾ തുടങ്ങിയവ നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ പങ്കാളിത്തത്തിൽ അസാപ്പ് കോളേജിൽ സജ്ജമാക്കിയിട്ടുണ്ട് എന്ന് പ്രിൻസിപ്പൽ മാത്യു കെ അറിയിച്ചു.

ഈ പ്രാജക്ട് തുടങ്ങുവാനായി സംജാദ് നേതൃത്വം വഹിക്കുകയും കോവിഡ് മഹാമാരിയുടെ കാലത്തും ഓൺലൈൻ മീറ്റിംഗ് വഴി കർഷകർക്ക് ഉപ കാരപ്രദമായ പല ആശയങ്ങളും പങ്കു വച്ചിട്ടുണ്ട്. ഹൈഡ്രോപോണിക്സ് രീതി യിൽ മണ്ണില്ലാതെ ചോളം, ഗോതമ്പ് എന്നിവ മുളപ്പിച്ച് കന്നുകാലികൾക്ക് തീറ്റയായി കൊടുക്കുന്ന സാങ്കേതിക വിദ്യ, മത്സ്യങ്ങൾക്ക് തീറ്റയായി ചെലവ് കുറഞ്ഞ രീതി യിൽ ബിഎസ്എഫ് ലാർവ ഉത്പാദനം, ഫർണിച്ചർ വ്യവസായത്തിൽ ഓട്ടോമാറ്റിക് മെഷിനറി നിർമ്മാണം, മഞ്ഞൾ പൊടിക്കുന്ന ചെറു യന്ത്രങ്ങളുടെ വികസനവും നിർമ്മാണവും മുതലായ പ്രൊജക്റ്റ്‌കൾ ഇവിടെ ആരംഭിക്കുന്നതാണ്. നിലവിൽ നമ്മുടെ നാട്ടിൽ വ്യാപകമായി കൃഷി ചെയ്യുകയും വില തകർച്ച നേരിടുകയും ചെയ്യുന്ന കപ്പ, പനാപ്പിൾ എന്നിവ സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന ചെറിയ യന്ത്രങ്ങളുടെ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്ന കാര്യവും കോളേജിന്റെ ആലോചനയിലുണ്ട്.

മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് വികസിപ്പിക്കുന എല്ലാ സാങ്കേതിക വിദ്യകളും പ്രകൃതിയെ ചൂഷണം ചെയ്യാതെ മാതൃകാപരമായ രീതിയിലാണ് നിർമ്മിക്കുന്നത്. സോളാർ സാങ്കേതിക വിദ്യ ഉപയോഗിച്ച് സമീപ ഭാ വിയിൽ വൈദ്യുതി ഉൽപ്പാദനത്തിൽ കോളേജ് സ്വയം പര്യാപ്തത കൈവരിക്കു കയും ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് ചാർജ്ജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുമെന്നും മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സെക്രട്ടറി ഡോ.വിന്നി വർഗീസ് അറിയിച്ചു.

You May Also Like

NEWS

കോതമംഗലം – സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് രക്ഷപെടുത്തി. ചേലാട് കവുങ്ങുംപിള്ളിൽ ബേബിയുടെ പുരയിടത്തിലെ കിണറിലാണ് പോത്ത് വീണത്. 15 അടിയോളം ആഴമുള്ള കിണറിൽ 5 അടിയോളം...

NEWS

കോതമംഗലം : കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബേബി പൗലോസ്, മുൻസിപ്പൽ കൗൺസിലർമാരായ ഭാനുമതി ടീച്ചർ, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, അനൂപ്...

NEWS

കോതമംഗലം : കോതമംഗലം കെ എസ്ആർടിസി യൂണിറ്റിൽ ഈ- ഓഫീസുമായി ബന്ധപ്പെട്ട് നെല്ലിമറ്റം എംബിറ്റ്സ് കോളേജ് ലാപ്ടോപ്പുകൾ കൈമാറി.ലാപ്ടോപ്പ് കൈമാറൽ ചടങ്ങ് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.സെക്രട്ടറി ബിനോയി മണ്ണഞ്ചേരി,...

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കോതമംഗലം : ദി ഗ്രേറ്റ് ഭൂതത്താൻകെട്ട് കാർണിവൽ 2025 സംഘടിപ്പിച്ചു. ഓഫ്-റോഡ് റേസ് ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.V12 കിംഗ് ഓഫ് ഡേർട്ട് ചാമ്പ്യൻഷിപ്പ്” സംഘടിപ്പിക്കുന്നത് V12...

NEWS

  കോതമംഗലം : ക്രിസ്മസ് – ന്യൂ ഇയർ സീസണോട് അനുബന്ധിച്ച് കോതമംഗലം താലൂക്ക് തല സപ്ലൈകോ ഫെയറിന് തുടക്കമായി. ഇന്ന് (22/12/25 ) മുതൽ 2026 ജനുവരി 1 വരെയാണ് സപ്ലൈകോ...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

NEWS

കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...

error: Content is protected !!